മിന്നി മറഞ്ഞ് ഹിന്ദു ഐഎഎസുകാരുടെ വാട്‌സാപ് ഗ്രൂപ്പ്; വാട്​സാപ്പ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: ഹിന്ദുക്കളായ ഐ.എ.എസ് ഉദ്യോ​ഗസ്ഥരുടെ വാട്സാപ്പ് ​ഗ്രൂപ്പുണ്ടാക്കി ഉദ്യോഗസ്ഥൻ. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലാണ് കെ.​ഗോപാലകൃഷ്ണൻ ഐ.എ.എസ് അഡ്മിൻ ആയി ​ഗ്രൂപ്പുണ്ടാക്കിയത്. സംഭവം വിവാദമായതോടെ ​ഗ്രൂപ്പ് അപ്രത്യക്ഷമായി.

സംസ്ഥാനത്തെ മുതിർന്ന ഐ.എ.എസ് ഉദ്യോ​ഗസ്ഥർ മുതൽ ജൂനിയർ ഉദ്യോ​ഗസ്ഥർവരെ അം​ഗങ്ങളായിരുന്ന ​ഗ്രൂപ്പാണ് വിവാദ​ത്തിലായത്. ദീപാവലി ആശംസ അറിയിക്കാനാണ് ​ഗ്രൂപ്പുണ്ടാക്കിയതെന്നാണ് ഉദ്യോ​ഗസ്ഥർ വിശദീകരണം നൽകിയിരിക്കുന്നത്. ​ഗ്രൂപ്പിലൂടെ ദീപാവലി ആശംസകൾ കൈമാറുകയും ചെയ്തിരുന്നു. ഇത്തരമൊരു ​ഗ്രൂപ്പുണ്ടാക്കിയതിലെ അനൗചിത്യം ​ഗ്രൂപ്പിലെതന്നെ ചില ഐ.എ.എസ് ഉദ്യോ​ഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു.

തുടർന്ന് ഈ ​ഗ്രൂപ്പ് മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ആക്കുകയും ചെയ്തു. വാട്​സാപ്പ് ​ഗ്രൂപ്പ് വിവാദമായതോടെ വാട്​സാപ്പ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കാണിച്ച് കെ.ഗോപാലകൃഷ്ണന്‍ സൈബര്‍ സെല്ലിന് പരാതി നല്‍കി. ഹാക്കിങ് നടന്നുവെന്ന് കാണിച്ച് ​ഗ്രൂപ്പ് അം​ഗങ്ങൾക്ക് ​ഗോപാലകൃഷ്ണൻ സന്ദേശം അയച്ചിരുന്നു. ഇതൊന്നും തന്റെ അറിവോടെയല്ല നടന്നതെന്നും മറ്റാരോ ആണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.

സംഭവത്തിന് പിന്നാലെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തുവെന്നും വാട്‌സാപ് അണ്‍ഇസ്റ്റാള്‍ ചെയ്തുവെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു. ഉടന്‍ തന്നെ ഫോണ്‍ മാറ്റുമെന്നും ഗോപാലകൃഷ്ണന്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു.

.
.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!