മരുഭൂമിയിൽ പരിക്കേറ്റ് അവശനായി ഇടയൻ; പറന്നെത്തി സൗദിയുടെ എയർ ആംബുലൻസ്

സൗദി അറേബ്യയിലെ ബുറൈദയിൽ അല്‍ഖസീം മരുഭൂമിയില്‍ ഒരു ഇടയൻ അവശനായി കിടക്കുന്നുണ്ടെന്ന സന്ദേശമാണ് സൗദിയിലെ റെഡ് ക്രസന്റിന് കഴിഞ്ഞ ദിവസം രാവിലെ ലഭിച്ചത്. പിന്നീടെല്ലാം യുദ്ധവേഗത്തിലായിരുന്നു. എയർ ആംബുലൻസ് കുതിച്ചെത്തി ഇടയന് ആവശ്യമായ പ്രാഥമിക ചികിത്സകളെല്ലാം നൽകി. അധികം വൈകാതെ ബുറൈദ സെന്‍ട്രല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹൃദയാഘാതം മൂലം അവശനായ ഇടനെ കൃത്യസമയത്ത് തന്നെ പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷപ്പെടുത്താൻ സാധിച്ചു.
.
അല്‍ഖസീമിന് വടക്ക് അല്‍ബുഅയ്ഥ ഖനിക്ക് പടിഞ്ഞാറ് അല്‍മദ്ഹൂര്‍ മരുഭൂമിയില്‍ ഒട്ടകത്തെ മേയ്ക്കുന്ന ജോലി ചെയ്യുന്ന ഇടയനാണ് അവശാനായി മരുഭൂമിയിൽ തളർന്ന് കിടന്നത്.  സൗദി പൗരനാണ് അല്‍ഖസീം റെഡ് ക്രസന്റ് ശാഖാ കണ്‍ട്രോള്‍ റൂമില്‍ ഇക്കാര്യം അറിയിച്ചത്. മരുഭൂമിയില്‍ എയർ ആംബുലൻസിന് ലാന്‍ഡ് ചെയ്യാനുള്ള സുരക്ഷിതവും അനുയോജ്യവുമായ സ്ഥലം കണ്ടെത്തിയ ശേഷം ഉടൻ എയർ ആംബുലൻസ് സ്ഥലത്തേക്ക് കുതിച്ചു.
.
സൗദിയുടെ മിക്ക നഗരങ്ങളിലും ഗ്രാമങ്ങളിലും വിദൂരദേശത്തുമെല്ലാം എയർ ആംബുലൻസിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണെന്ന് സൗദി റെഡ് ക്രസന്റ് അല്‍ഖസീം ശാഖാ മേധാവി ഖാലിദ് അല്‍ഖിദ്ര്‍ പറഞ്ഞു.  എമര്‍ജന്‍സി നമ്പറായ 997 ല്‍ ബന്ധപ്പെട്ടും ‘അസ്അഫ്‌നീ’ ആപ്പ് വഴിയും ‘തവക്കല്‍നാ ഖിദ്മാത്ത്’ ആപ്പ് വഴിയും ആംബുലന്‍സ് സേവനം തേടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

.

.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!