എട്ടുപേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണക്കേസ്; പ്രതി ഡൊമിനിക് മാർട്ടിനെതിരെയുള്ള യുഎപിഎ ഒഴിവാക്കി

കൊച്ചി: എട്ടുപേർ അതിദാരുണമായി കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണക്കേസില്‍ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചുമത്തിയ യുഎപിഎ വകുപ്പുകൾ ഒഴിവാക്കി. സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് തീരുമാനം. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി ഏപ്രിലിലാണ് കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം, സ്ഫോടകവസ്തു നിയമം തുടങ്ങിയ വകുപ്പുകളിലാണ് ഇനി വിചാരണ നടക്കുക. ആ​ക്ര​മ​ണ​ത്തി​നി​ടെ ഗു​രു​ത​ര പ​രി​ക്കേ​റ്റ​വ​ര്‍ അ​ട​ക്കം 294 സാ​ക്ഷി​ക​ളാ​ണ് കേസിലു​ള്ള​ത്.

തമ്മനം സ്വദേശി ഡൊമനിക് മാർട്ടിനാണ് ഏക പ്രതി. യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പാണ് സ്‌ഫോടനം നടത്താൻ പ്രേരിപ്പിച്ചത്. സംഭവത്തിൽ മറ്റാർക്കും ബന്ധമില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

2023 ഒക്ടോബർ 29നാണ് സാമ്ര കൺവെൻഷൻ സെന്‍ററില്‍ സ്‌ഫോടനം നടന്നത്. യഹോവ സാക്ഷികളുടെ പ്രാർത്ഥനക്കിടെയായിരുന്നു സ്ഫോടനം. സംഭവത്തിന് ശേഷം ചില മാധ്യമങ്ങൾ സ്ഫോടനത്തിന് പിന്നിൽ മുസ്ലീംഗളാണെന്ന് വരെ വാർത്ത പ്രചരിപ്പിച്ചു. ചില കേന്ദ്രങ്ങൾ അതേറ്റെടുത്ത് വ്യാപകമായി പ്രചരണം നടത്തുകയും ചെയ്തു. അതിനിടെ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നായി മുസ്ലീം യുവാക്കളെ സ്ഫോടനത്തിൻ്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

അതിനിടെ സ്‌ഫോടനം നടന്ന് മണിക്കൂറുകൾക്കകം താനാണ് സ്‌ഫോടനം നടത്തിയതെന്ന് പറഞ്ഞ് ഡൊമനിക് മാർട്ടിൻ രംഗത്തെത്തുകയായിരുന്നു. ഇതോടെ നേരത്തെ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾ തിരുത്തുകയും ചെയ്തു.

മാർട്ടിനെതിരെ യു.എ.പി.എ ചുമത്താനുള്ള എല്ലാ നടപടിയും അന്വേഷണസംഘം സ്വീകരിച്ചെങ്കിലും സംസ്ഥാന സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നത്. യു.എ.പി.എ ചുമത്താനുള്ള അനുമതി സർക്കാർ നിഷേധിക്കുകയായിരുന്നെന്നും അത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ കെ.എസ്. സുരേന്ദ്രൻ പറഞ്ഞു.
.
2500ഓ​ളം പേ​ര്‍ യഹോവ സാക്ഷി സഭയുടെ സ​മ്മേ​ള​ന​സ്ഥ​ല​ത്തു​ണ്ടാ​യി​രി​ക്കെ​യാ​ണ് പ്ര​തി മു​ന്‍കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത​ത്​ പ്ര​കാ​രം സ്‌​ഫോ​ട​നം ന​ട​ത്തി​യ​ത്. സം​ഭ​വ​ദി​വ​സം ര​ണ്ട്​ പേ​രും തു​ട​ര്‍ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ആ​റു​പേ​രും മ​രി​ച്ചു. ഇടുക്കി കാളിയാര്‍ സ്വദേശിനി കുമാരി പുഷ്​പന്‍, മലയാറ്റൂര്‍ സ്വദേശി പ്രവീണ്‍, സഹോദരി ലിബിന, മാതാവ് സാലി പ്രദീപ്, കളമശ്ശേരി സ്വദേശിനി മോളി ജോയ്​, പെരുമ്പാവൂര്‍ സ്വദേശിനി ലിയോണ പൗലോസ്, തൊടുപുഴ കോടിക്കുളം സ്വദേശി ജോണ്‍, ഭാര്യ ലില്ലി ജോണ്‍ എന്നിവരാണ്​ മരിച്ചത്.
.

സമ്മേളന ഹാളിൽ  നാലിടത്തായി ബോംബ് സ്ഥാപിച്ചുവെന്നും സ്ഫോടന ദൃശ്യങ്ങൾ പിൻനിരയിലിരുന്ന് മൊബൈലിൽ ചിത്രീകരിച്ചെന്നും പ്രതി മൊഴി നൽകിയിരുന്നു. പുലർച്ചെ അഞ്ച് മണിക്കാണ് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. രണ്ട് ബാഗുകളിലായിട്ടായിരുന്നു ബോംബുകൾ. ബൈക്കിലായിരുന്നു യാത്ര. കൺവെൻഷൻ സെന്ററിൽ എത്തിച്ച ബോംബ് നാലിടത്തായി സ്ഥാപിച്ചുവെന്നാണ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നത്.

വിശ്വാസികൾ എല്ലാവരും പ്രാർഥനയിലായിരിക്കുമ്പോൾ ഇയാൾ പിൻനിരയിൽ നിന്ന് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു. മാത്രമല്ല, സംഭവസ്ഥലത്തെ പൊട്ടിത്തെറി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുക കൂടി ചെയ്തു. ഡൊമിനിക് മാർട്ടിൻ ഹാജരാക്കിയ ഓരോ തെളിവുകളും പോലീസ് കൃത്യമായി പരിശോധിച്ചിരുന്നു. പലകടകളിൽ നിന്നായിട്ടാണ് സ്ഫോടവസ്തുക്കൾ അടക്കം വാങ്ങിയിട്ടുള്ളത്. ഇവയുടെ എല്ലാ ബില്ലുകളും പോലീസിന് ഡൊമിനിക് നൽകിയതായാണ് വിവരം.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!