ഇറാൻ സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേലിൻ്റെ വ്യോമാക്രമണം; ആക്രമണം അവസാനിപ്പിച്ചെന്ന് ഇസ്രായേൽ, തിരിച്ചടിക്കാനൊരുങ്ങി ഇറാൻ, ജാ​ഗ്രതയിൽ ഇസ്രയേൽ – വീഡിയോ

ടെഹ്‌റാന്‍: ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് ഇറാൻ തിരിച്ചടി നൽകാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇസ്രയേല്‍ ആനുപാതികമായ തിരിച്ചടി നേരിടേണ്ടി വരുമെന്നതില്‍ ഒരു സംശയവുമില്ലെന്ന് പേരു വെളിപ്പെടുത്താത്ത ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് തസ്‌നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിനെതിരേ നടത്തുന്ന ഏത് നീക്കങ്ങള്‍ക്കും തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നേരത്തേ ഇസ്രയേലിന് ഇറാന്‍ നല്‍കിയിരുന്നു. ഇന്ന് (ശനിയാഴ്ച) പുലർച്ചെ 2.15ഓടെയാണ് ഇസ്രായേൽ ഇറാനിൽ ആക്രമണം നടത്തിയത്.
.


.
അതേസമയം ഇറാനെതിരെ നടത്തിയ ആക്രമണം അവസാനിപ്പിച്ചതായി ഇസ്രായേൽ സൈന്യം. ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകിയെന്ന് ഇസ്രായേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരി വ്യക്തമാക്കി. വിഡിയോ സ​ന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇറാനിൽ ആക്രമണം നടത്തിയ ശേഷം എല്ലാ യുദ്ധവിമാനങ്ങളും സുരക്ഷിതമായി ഇസ്രാ​യേലിൽ തിരിച്ചെത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കെതി​​രെ ഞങ്ങൾ കൃത്യമായ ആക്രമണങ്ങൾ നടത്തി, ഇസ്രായേലിനെതിരെയുള്ള ഭീഷണികൾക്കുള്ള മറുപടിയായിരുന്നു അത്. ഇറാൻ പ്രതികാര ആക്രമണം നടത്തിയാൽ പ്രതികരിക്കാൻ ഇസ്രായേൽ ബാധ്യസ്ഥരായിരിക്കുമെന്നും ഹഗാരി വ്യക്തമാക്കി. എന്നാൽ ഇറാനിൽ നടത്തിയ ആക്രമണങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ ഹഗാരി തയ്യാറായിട്ടില്ല. ഇറാനിലെ ഏതൊക്കെ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും ഉപയോഗിച്ച ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
.


.

മൂന്ന് പ്രവിശ്യകളിലെ താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് ഇറാൻ സൈന്യം പറഞ്ഞു. ഇലാം, ഖുസെസ്ഥാൻ, തെഹ്‌റാൻ പ്രവിശ്യകളിലെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണം ചെറിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായി ഇറാൻ സൈന്യം സ്ഥിരീകരിച്ചു. ആക്രമണം നടന്ന സ്ഥലത്തിന്റെ ദൃശ്യങ്ങളോ ചിത്രങ്ങളോ ഒന്നും പുറത്തുവിട്ടില്ല.

തെഹ്‌റാന്റെ വിവിധ ഭാഗങ്ങളിലും അൽബോർസ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്‌ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെഹ്‌റാന്റെ വടക്കു ഭാഗത്തുള്ള സആദത്ത് ആബാദിൽനിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
.

സൈനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ പ്രതികരിച്ചത്. ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് അമേരിക്കയും പ്രതികരിച്ചു. അതേസമയം, സംഭവത്തിനു പിന്നാലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവര്‍ത്തനസജ്ജമായതായും ആക്രമണശ്രമങ്ങള്‍ തകര്‍ത്തതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ സേനയായ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡിന്റെ(ഐആർജിസി) താവളങ്ങളെയൊന്നും ആക്രമണം ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐആർജിസി താവളങ്ങളിലൊന്നും സ്‌ഫോടനമുണ്ടായിട്ടില്ലെന്ന് ഇറാൻ വാർത്താ ഏജൻസിയായ ‘തസ്‌നീം’ റിപ്പോർട്ട് ചെയ്തു.

തലസ്ഥാനനഗരത്തിൽ എല്ലാം പതിവുപോലെയാണു പ്രവർത്തിക്കുന്നതെന്ന് തെഹ്‌റാൻ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രൊഫസർ ഫുആദ് ഇസാദി ‘അൽജസീറ’യോട് പ്രതികരിച്ചു. ആക്രമണത്തിന്റെ ആഘാതമോ ഭീകരാന്തരീക്ഷമോ എവിടെയും കാണാനില്ല. ആക്രമണം നടന്നിട്ടുണ്ടെങ്കിൽ ചെറിയ തോതിൽ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
.
അതേസമയം ഇറാനില്‍ ശനിയാഴ്ച നടത്തിയ വ്യോമാക്രമണം അവസാനിപ്പിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ഏപ്രിലിലും ഒക്ടോബറിലും ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്നോണമാണ് ആക്രമണമെന്നും ഇസ്രയേല്‍ അറിയിച്ചു. ആക്രമണത്തില്‍ സംഭവിച്ച നാശനഷ്ടങ്ങളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇറാന്റെ തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അത് നേരിടാന്‍ ഇസ്രയേല്‍ പ്രതിരോധസേന ജാഗ്രതയിലാണ്.
.
എന്നാൽ തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇസ്രായേല്‍ വ്യോമാക്രമണത്തിന് പിന്നാലെ ആക്രമണത്തോട് പ്രതികരിക്കാൻ തങ്ങൾ തയ്യാറാണെന്ന് ഇറാൻ ഉദ്യോഗസ്ഥർ പറഞ്ഞതായി ഇറാന്‍ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന്‍റെ ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

ഇസ്രായേലിൻ്റെ ഏത് ആക്രമണത്തിനും മറുപടി നൽകാൻ ഇറാൻ തയ്യാറാണെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് തസ്നീം റിപ്പോർട്ട് ചെയ്യുന്നു. “ഇസ്രായേൽ എടുക്കുന്ന ഏത് നടപടിക്കും ആനുപാതികമായ പ്രതികരണം നേരിടേണ്ടിവരുമെന്നതിൽ സംശയമില്ല,” വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം ആക്രമണമുണ്ടായാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേലി സൈന്യം ഇറാന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ പരിമിതമായ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്ന് ഇറാന്‍ വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തിനെതിരായ ഏത് നടപടിക്കും തിരിച്ചടി നൽകുമെന്ന് ഇറാൻ നേരത്തെ ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നു.

നേരത്തേ ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രായേലിനുനേരെ 180-ലധികം മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് ഇസ്രയേലിന്റെ നീക്കം. ഇതിനെ തുടർന്ന് ഇറാനില്‍ പ്രത്യാക്രമണം നടത്താന്‍ ഇസ്രയേല്‍ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ചുള്ള യുഎസ് ഇന്റലിജന്‍സിന്റെ രഹസ്യരേഖകള്‍ ചോര്‍ന്നിരുന്നു. ഇസ്രയേലിന്റെ സൈനിക തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങളും വിശകലനങ്ങളും ഉള്‍പ്പടെയാണ് പുറത്തുവന്നത്. ഇസ്രയേല്‍ ആകാശത്തുവച്ച് വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതും, വിവിധ സൈനിക ഓപ്പറേഷനുകളെ കുറിച്ചും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ പുനര്‍വിന്യാസത്തെ കുറിച്ചുമെല്ലാം രഹസ്യരേഖകളില്‍ പറയുന്നുണ്ട്.

ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയെ ടെഹ്‌റാനില്‍ വച്ചും ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയെ ലെബനനില്‍ വച്ചും വധിച്ചത്‌ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് മറുപടിയായാണ് ഇറാന്‍ 181 ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിലേക്ക് തൊടുത്തത്.
.

Share
error: Content is protected !!