ഗ്യാൻവ്യാപി മസ്ജിദിൽ കൂടുതൽ സർവേ നടത്തില്ല; ഹരജി തള്ളി ‌വാരാണസി ജില്ലാ കോടതി

ന്യൂഡൽഹി: ഗ്യാൻവ്യപി മസ്ജിദിൽ കൂടുതൽ സർവേ നടത്തണമെന്ന ഹരജി തള്ളി. അംഗശുദ്ധി വരുത്തുന്നയിടത്തും താഴികക്കുടത്തിലും എഎസ്ഐ സർവേ നടത്തണമെന്നാവശ്യപ്പെട്ട ഹരജിയാണ് വാരാണസി ജില്ലാകോടതി തള്ളിയത്.

ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഭാഗം സുപ്രിംകോടതി സീൽ ചെയ്തിരിക്കുകയാണ്. ജില്ലാ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹരജിക്കാരൻ സോഹൻ ലാൽ ആര്യ പറഞ്ഞു.

ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ രാമക്ഷേത്ര പ്രതിഷ്ഠ നടത്തി ദിവസങ്ങള്‍ക്കകം ആണ് മുസ്‌ലിംകള്‍ നിലവില്‍ ആരാധന നടത്തികൊണ്ടിരിക്കുന്ന വാരണാസിയിലെ ഗ്യാന്‍വ്യാപി മസ്ജിദില്‍ ഹിന്ദു മതവിശ്വാസികള്‍ക്ക് കൂടി ആരാധന നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്.

നിലവറയിലേക്കു പ്രവേശിക്കുന്നതു തടയുന്ന വേലികൾ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കണമെന്നായിരുന്നു ജഡ്ജി എ.കെ. വിശ്വേശ് ജില്ലാഭരണകൂടത്തോട് ഉത്തരവിട്ടത്. വിശ്വനാഥ ക്ഷേത്രത്തിലെ പുരോഹിതരാണ് ഇവിടെ പൂജ നടത്തേണ്ടതെന്നും നിർദേശിച്ചു.
.

Share
error: Content is protected !!