വിഷവാതകം ശ്വസിച്ച് അബുദാബിയില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ മരിച്ചു
അബുദാബി: അബുദാബിയില്‍ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജകുമാരൻ (38) എന്നിവരാണ് മരിച്ച മലയാളികള്‍. പഞ്ചാബ് സ്വദേശിയാണ് മരിച്ച മൂന്നാമത്തെ ആള്‍.
.
അല്‍റീം ഐലന്‍ഡിലെ ഒരു കെട്ടിടത്തില്‍ ആണ് അപകടം ഉണ്ടായത്. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. മാലിന്യ ടാങ്കിലേക്ക് വീണുപോയ തൊഴിലാളിയെ രക്ഷിക്കാൻ ശ്രമിക്കവെയാണ് മറ്റു രണ്ടുപേർ മരിച്ചത്. മൃതദേഹം അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
.