എയർപ്പോർട്ടിൽ നിന്ന് സുഹൃത്തിനെ കൂട്ടിക്കൊണ്ട് വരുന്നതിനിടെ കാറിൽ വെച്ച് ഹൃദയാഘാതം; മലയാളി സാമൂഹികപ്രവർത്തകൻ സൗദിയിൽ നിര്യാതനായി

റിയാദ്: റിയാദ് എയർപ്പോർട്ടിൽ നിന്ന് സുഹൃത്തിനെയും കൂട്ടി വരുന്നതിനിടെ കാറിൽ വെച്ച് ഹൃദയാഘാതമുണ്ടായി മലയാളി സാമൂഹികപ്രവർത്തകൻ നിര്യാതനായി. റിയാദ് കൊയിലാണ്ടികൂട്ടം രക്ഷാധികാരി കോഴിക്കോട് കൊയിലാണ്ടി ഐസ് പ്ലാൻറ് റോഡിൽ ആബിദ നിവാസിൽ (അമൽ) ടി.വി. സഫറുല്ല (55) ആണ് മരിച്ചത്.
.
വിമാനത്താവളത്തിൽ നിന്ന് സുഹൃത്തിനെ കൊണ്ടുവരുന്നതിനിടെ കാറിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കെ.എം. സലീന (കൊല്ലം). കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻറും നഗരസഭ കൗൺസിലറുമായ കെ.എം. നജീബ് ഭാര്യ സഹോദരനാണ്.
.
മക്കൾ: ഡോ. തൻഹ മറിയം, മുഹമ്മദ് അലൻ (മർക്കസ് ലോ കോളജ് വിദ്യാർഥി), അഫ്രിൻ സഫറുല്ല (വയനാട് ഡി.എം. മിംസ് വിദ്യാർഥി), ലയാൻ സഫറുല്ല (ഗോകുലം പബ്ലിക് സ്കൂൾ വടകര). പിതാവ്: പരേതനായ ഇബ്രാഹിം ഹാജി മലേഷ്യ. മാതാവ്: ഫാത്തിമ ആബിദ നിവാസ്. സഹോദരങ്ങൾ: തസ്ലി (പറമ്പത്ത്), തഫ്‌സീല (കൊയിലാണ്ടി), ഷബീർ അലി (ദുബൈ), മുക്താർ ഇബ്രാഹിം (ഖത്തർ).
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കളും കോഴിക്കോട് ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങും രംഗത്തുണ്ട്.
.

Share
error: Content is protected !!