പൊടുന്നനെ കെട്ടിടം തകർന്നുവീണു; തെരുവിലൂടെ നടന്ന് പോകുകയായിരുന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക് – വൈറൽ വീഡിയോ
ഉത്തർപ്രദേശിൽ കെട്ടിടം തകർന്നുവീണ അപകടത്തിൽ നിന്ന് രണ്ട് കുട്ടികൾ തലനാരിഴക്ക് രക്ഷപ്പെട്ടു. തെരുവിലൂടെ നടന്നുപോകുന്നതിനിടെ അപകടം മനസിലാക്കി കുട്ടികൾ ഓടുന്നതും പിന്നാലെ കെട്ടിടം നിലംപൊത്തുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. മീററ്റിലെ സദർ ബസാർ മേഖലയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്.
.
ഒരു ഇടുങ്ങിയ പാതയിലൂടെ ഒരു സ്കൂട്ടർ കടന്നുപോകുന്നു, പിന്നാലെ ഒരു സൈക്കിളിൽ ഒരു കുട്ടിയും ഒരു സ്ത്രീയും നടന്നുപോകുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. നിമിഷങ്ങൾക്കുശേഷം, ഏകദേശം 6-7 വയസ്സ് പ്രായമുള്ള രണ്ട് ആൺകുട്ടികൾ അതേ പാതയിലൂടെ കടന്നുപോകുന്നതായി കാണാം.
.
Heart-Stopping Moment! 2 Children Narrowly Escape Building Collapse In #Meerut. #ViralVideos #UP pic.twitter.com/fwRIqA6Wlc
— Malayalam News Desk (@MalayalamDesk) October 12, 2024
.
150 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകർന്നതെന്നാണ് വിവരം. കെട്ടിടം മോശം അവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. ജൈന സമുദായ ട്രസ്റ്റിൻ്റേതാണ് സ്വത്ത് എന്നാണ് നിഗമനം. അപകടാവസ്ഥയിലുള്ള ഈ കെട്ടിടം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കൻ്റോൺമെൻ്റ് ബോർഡ് പലവട്ടം നോട്ടീസ് നൽകിയിരുന്നു. ഇതിനിടെയാണ് കെട്ടിടം നിലംപൊത്തിയത്.
.