‘കോൺഫിഡൻസ് ഇറുക്ക്, വെയ്റ്റ് ആൻഡ് സീ, അപ്പറം പാക്കലാം അയ്യാ…’; മാസ് ഡയലോഗടിച്ച് അൻവർ, നയ വിശദീകരണ യോഗം തുടങ്ങി, ആവേശകരമായ സ്വീകരണം – ലൈവ്

മലപ്പുറം: പി.വി. അൻവർ എംഎൽഎ വിളിച്ചുചേർത്ത നയ വിശദീകരണ യോഗം തുടങ്ങി. കോരി ചൊരിയുന്ന മഴയ്ക്കിടെ മഞ്ചേരിയിലെ പൊതുസമ്മേളന വേദിയിൽ എത്തിയ അൻവറിനെ  മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ സ്വീകരിച്ചു. ഡിഎംകെയുടെ കൊടി കെട്ടിയും ഷാളണിഞ്ഞും അൻവറിന് പിന്തുണയുമായി നൂറു കണക്കിന് പേരാണ് മഞ്ചേരിയിലേക്ക് എത്തിയിരിക്കുന്നത്.
.
മഞ്ചേരിയിൽ നടക്കുന്ന സമ്മേളന വേദിയിലേക്ക് പി.വി. അൻവർ ഒതായിലെ വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മൂമ്പ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തമിഴിൽ മാസ് ഡയലോഗിലായിരുന്നു  മറുപടി. അതേസമയം സമ്മേളന വേദിയിലേക്ക് വന്ന വാഹനങ്ങൾ പോലീസ് പലയിടങ്ങളിലും തടയുന്നുണ്ടെന്നും അൻവർ ആരോപിച്ചു.
.
‘ട്രാഫിക് നിയന്ത്രണത്തിന്റെ പേരിൽ കിലോമീറ്ററുകൾക്കപ്പുറത്ത് നിന്ന് തന്നെ പോലീസ് തടയുന്നുണ്ട്. നിലമ്പൂരിൽ നിന്ന് വരുന്നതും പാണ്ടിക്കാട് വഴി മലപ്പുറം വഴി കോഴിക്കോട് വഴി വരുന്ന വാഹനങ്ങളും തടഞ്ഞോണ്ടിരിക്കുകയാണ്. ഇങ്ങനെയൊക്കെ തോൽപ്പിക്കാനുള്ള ശ്രമമാണ്. അത് കുഴപ്പമില്ല നടക്കട്ടെ. വേറൊരു തമാശയുണ്ട്, ഡി.എം.കെ.യുടെ സംസ്ഥാന നേതാക്കളുടെ വീടുകളിൽ പോലീസ് എത്തിയിട്ടുണ്ട്. സ്വർണക്കള്ളക്കടത്തുമായി ബന്ധമുണ്ടോ എന്ന് ചോദിച്ച്. അതൊക്കെ കേരളത്തിലെ ജനങ്ങൾ കാണട്ടെ – അദ്ദേഹം പറഞ്ഞു.
.
ആശങ്കയുണ്ടോ എന്ന ചോദ്യത്തിന്, ‘അപ്പറം പാക്കലാം… മുന്നാടിയേ കോൺഫിഡൻസ് ഇറുക്ക്, ഇപ്പഴും കോൺഫിഡൻസ് ഇറുക്ക്, നാളെയും കോൺഫിഡൻസ് ഇറുക്ക്…’ എന്ന് തമിഴ് ഡയലോഗായിരുന്നു മറുപടി.
.
സമ്മേളന വേദിയിലെത്തിയ അൻവറിനെ മുദ്രാവാക്യം വിളികളോടെയാണ് അണികൾ സ്വീകരിച്ചത്.

തത്സമയം കാണാം..

.

Share
error: Content is protected !!