എക്സിറ്റ് പോൾ: ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തും, ജമ്മു കശ്മീരിലും കോൺഗ്രസ് മുന്നേറ്റം; ബി.ജെ.പിക്ക് തിരിച്ചടി
ന്യൂഡല്‍ഹി: ഹരിയാനയിൽ കോൺഗ്രസിന് വൻ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ സർവേകൾ. ജാട്ട്, സിഖ് മേഖലകളിലടക്കം ആധിപത്യം നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണു പ്രവചനം. നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിനു പിന്നാലെ പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രവചിക്കുന്നത്.
.
ന്യൂസ് 18, പീപ്പിൾസ് പൾസ്, ദൈനിക് ഭാസ്കർ, റിപ്പബ്ലിക് ഭാരത്, ദൈനിക് ഭാസ്കർ, ധ്രുവ് റിസർച്ച് സർവേകൾ അടക്കം കോൺഗ്രസിന്റെ തിരിച്ചു വരവ് പ്രവചിക്കുന്നു. 55 മുതൽ 62 വരെ സീറ്റുകൾ ഹരിയാനയിൽ കോൺഗ്രസ് നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് 18 മുതൽ 24 സീറ്റുകൾ പ്രവചിക്കുമ്പോൾ എഎപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.
.
ഹരിയാണ എക്സിറ്റ് പോൾ ഫലം
ദൈനിക് ഭാസ്കർ
- കോൺഗ്രസ് – 44-54
- ബിജെപി – 15-29
- ജെജെപി – 0-1
- മറ്റുള്ളവർ – 4-9
പീപ്പിൾ പൾസ്
- കോൺഗ്രസ് – 49-61
- ബിജെപി – 20-32
- ജെജെപി – 0
- മറ്റുള്ളവർ – 3-5
ധ്രുവ് റിസർച്ച്
- കോൺഗ്രസ് – 50-64
- ബിജെപി – 22-32
- ജെജെപി – 1
- മറ്റുള്ളവർ – 2-8
റിപ്ലബ്ലിക്
- കോണ്‍ഗ്രസ് – 55-62
- ബിജെപി – 18-24
- ജെജെപി – 0-3
- മറ്റുള്ളവര്‍ – 3-6
ജമ്മു കശ്മീർ എക്സിറ്റ് പോൾ
പീപ്പിൾ പൾസ്
- ബി.ജെ.പി. – 23-27
- കോൺഗ്രസ് – 33- 35
- പിഡിപി – 7-11
- മറ്റുള്ളവർ – 4-5
ഇന്ത്യാടുഡേ
- ബി.ജെ.പി. – 27 -32
- കോൺഗ്രസ് – 40-48
- പിഡിപി – 6-12
- മറ്റുള്ളവർ- 6-11
ദൈനിക് ഭാസ്കർ
- ബി.ജെ.പി. – 20-25
- കോൺഗ്രസ് – 35-40
- പിഡിപി – 4-7
- മറ്റുള്ളവർ- 0
റിപ്ലബ്ലിക്
- ബി.ജെ.പി. – 28-30
- കോണ്‍ഗ്രസ് – 31-36
- പിഡിപി – 5-7
- മറ്റുള്ളവര്‍- 8-16
ഇലക്ടറല്‍ എഡ്ജ്
- ബി.ജെ.പി. – 33
- കോണ്‍ഗ്രസ് – 27
- പിഡിപി – 12
- മറ്റുള്ളവര്‍- 0
Updating…