മദ്യ മയക്കുമരുന്ന് കേസ്: സൗദിയിൽ മൂന്ന് മാസത്തിനിടെ നടപ്പാക്കിയത് 15 ലേറെ വധശിക്ഷകൾ, 13 പേരും വിദേശികൾ

റിയാദ്: മദ്യ മയക്കുമരുന്ന് കേസുകളിൽ സൗദിയിൽ മൂന്ന് മാസത്തിനിടെ നടപ്പാക്കിയത് 15 ലേറെ വധശിക്ഷകൾ. മദ്യക്കടത്ത് മുതൽ ഹെറോയിൻ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പിടികൂടിയ കേസുകളിലാണ് വധശിക്ഷ നടപ്പിലാക്കിയത്. ഇതിൽ രണ്ട് പേർ സൗദികളും പതിമൂന്ന് പേർ വിദേശികളുമാണ്.

മയക്കുമരുന്ന് കേസിൽ കടുത്ത ശിക്ഷയാണ് സൗദിയിൽ നൽകാറുള്ളത്. അതിലെ പരമാവധി ശിക്ഷയാണ് മരണം. വിചാരണ പൂർത്തിയാക്കി കുറ്റം തെളിഞ്ഞാൽ ഹെറോയിൻ, കൊക്കെയ്ൻ കേസുകളിൽ വധശിക്ഷ ഉറപ്പാണ്. മദ്യക്കടത്ത് കേസുകളിൽ കേസിന്റെ സ്വഭാവവും ഗൗരവവും അനുസരിച്ചാണ് വധശിക്ഷ വിധിക്കാറുള്ളത്.

മൂന്ന് മാസത്തിനിടെ പതിനഞ്ച് വധശിക്ഷ സൗദിയിൽ നടപ്പാക്കിയിട്ടുണ്ട്. ഇതിൽ രണ്ട് പേർ മാത്രമാണ് സൗദികൾ. ബാക്കിയുള്ള പതിമൂന്ന് പേരിൽ ആറ് പേർ പാകിസ്താൻ സ്വദേശികളാണ്. ബാക്കിയുള്ളവരിൽ കൂടുതൽ ഈജിപ്ത്, സിറിയൻ വംശജരുമാണെന്നാണ് റിപ്പോർട്ട്. മനുഷ്യജീവന് തന്നെ ഭീഷണിയാകുന്ന മയക്കുമരുന്ന് കേസുകളിൽ ദയ പ്രതീക്ഷിക്കേണ്ടെന്ന് ഓരോ വിധിയിലും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നുണ്ട്. മദ്യ മയക്കുമരുന്ന് കേസുകളിൽ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. സൗദിയിലെ വിവിധ ജയിലുകളിലായാണ് ഇവർ കഴിയുന്നത്.
.

Share
error: Content is protected !!