ലബനാനിൽ ഇസ്രായേലിന് കനത്ത തിരിച്ചടി; ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ 14 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ഇന്ന് ബുധനാഴ്ച തെക്കൻ ലെബനനിലുണ്ടായ ഏറ്റുമുട്ടലിൽ 14 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേലി വൃത്തങ്ങളെ ഉദ്ധരിച്ച് സ്കൈന്യൂസ് റിപ്പോർട്ട് ചെയ്തു. നിരവധി സൈനികർക്ക്പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ബോംബ് സ്ഫോടനത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്. ലബനാനിലേക്ക് ഇസ്രായേൽ സൈന്യം നുഴഞ്ഞ് കയറിതിന് ശേഷം ഹിസ്ബുല്ല പോരാളികളുമായി നടത്തിയ നേരിട്ടുള്ള ഏറ്റ് മുട്ടലിലാണ് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടത്.
.
തെക്കൻ ലെബനനിലെ മറൂൺ അൽ-റാസ് പട്ടണത്തിൽ നുഴഞ്ഞുകയറിയ ഇസ്രായേൽ സൈനികരുമായി ഇസ്ലാമിക് റെസിസ്റ്റൻസ് ഏറ്റുമുട്ടൽ തുടരുകയാണെന്ന് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. തെക്കൻ ലെബനൻ ഗ്രാമത്തിലെ ഒരു കെട്ടിടത്തിനുള്ളിൽ കമാൻഡോ യൂണിറ്റ് ഹിസ്ബുള്ള പോരാളികളെ നേരിട്ടതായും പരിക്കേറ്റ സൈനികരെ ചികിത്സിക്കാൻ മെഡിക്കൽ റെസ്ക്യൂ യൂണിറ്റുകളെ സംഭവസ്ഥലത്തേക്ക് വിളിച്ചതായും ഇസ്രായേലി ആർമി റേഡിയോ റിപ്പോർട്ട് ചെയ്തു.
.


.
ചൊവ്വാഴ്ചയും ഇസ്രയേലിനെതിരെ ഹിസ്ബുളളയും ഹൂതികളും ആക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ള ആക്രമണത്തിൽ രണ്ട് ഇസ്രായേലി സൈനികരാണ് ഇന്നലെ കൊല്ലപ്പെട്ടത്. 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ഇസ്രയേൽ കരസേന ആക്രമണം പ്രഖ്യാപിച്ചതിന് ശേഷം നേർക്കുനേർ നടക്കുന്ന ആദ്യ ആക്രമണമായിരുന്നു ഇത്.
.


.
ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ റോക്കറ്റ് ആക്രണം വിജയകരമായെന്ന് ഹൂതികളും അറിയിച്ചിരുന്നു. ഫലസ്തീനിലെയും ലെബനനിലെയും ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ആക്രമണമെന്നും ഹൂതി മിലിട്ടറി വക്താവ് യഹ്‌യ സാരി പറഞ്ഞു. എന്നാൽ വിഷയത്തിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.
.
180 ലധികം മിസൈലുകളാണ് ഇസ്രായേലിന് നേരെ ഇറാൻ തൊടുത്തുവിട്ടത്.  ഇസ്രയേലിനെ ആക്രമിച്ചതിന് ശേഷം യുഎസിനെയും പാശ്ചാത്യരാജ്യങ്ങളെയും കുറ്റപെടുത്തി ഇറാന് പരമോന്നത നേതാവ് ആയത്തുളള ഖമനയി രം​ഗത്തെത്തിയിരുന്നു. മേഖലയിൽ സമാധാനം സൃഷ്ടിക്കാൻ പാശ്ചാത്യശക്തികൾ മേഖല വിടണമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻറെ ഉന്നത ഉദ്യോഗസ്ഥരുമായി ഖമനയി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

.

Share
error: Content is protected !!