സൗദിയിൽ പാചകവാതക ചോർച്ചയെ തുടർന്ന് ഫ്‌ളാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, ഇരുപതോളം പേർക്ക് പരിക്ക്‌

ദമ്മാം: സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ഫ്ലാറ്റിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ദമ്മാമിലെ അൽ നഖീൽ ഡിസ്ട്രിക്ടിൽ മൂന്ന്നില കെട്ടിടത്തിലെ ഫ്ലാറ്റിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാചകവാതകം ചോർന്നതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
.
ഫർഡിഷ്ഡ് അപ്പാർട്ട്മെൻ്റുകൾ (ശുഗ്ഗ മഫ്റൂഷ) ഉള്ള കെട്ടിടത്തിലെ മൂന്നാം നിലയിലാണ് സ്ഫോടനം നടന്ന ഫാറ്റ്. ഉഗ്രസ്ഫോടനത്തോടെയുണ്ടായ തീ പിടുത്തത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ 20 ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്ന് പേർ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രികളിലേക്ക് മാറ്റി.
.
സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. സ്ഫോടനത്തിൽ ഫ്ളാറ്റിൻ്റ ചുമരുകളും വീട്ടുപകരണങ്ങളും ചിതറിതെറിച്ചു. ഇവപതിച്ച് സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരിൽ വിദേശികളുണ്ടെന്നാണ് സൂചന. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മരണപ്പെട്ടവരുടെ വിശദാംങ്ങളും ഇപ്പോൾ ലഭ്യമായിട്ടില്ല.
.

.

Share
error: Content is protected !!