മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; സൗദിയിൽ യുവതിയും കുഞ്ഞും മരിച്ചു

ദമ്മാം: സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി എൻ.വി സുഹൈലിന്റെ ഭാര്യ സഫയും കുഞ്ഞുമാണ് അപകടത്തിൽ മരിച്ചത്. സുഹൈലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകടനില തരണം ചെയ്തതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
.
മദീനയിൽ നിന്നും ദമ്മാമിലേക്കുള്ള യാത്രയിലായിരുന്നു ഇവർ. യാത്രക്കിടെ അൽ ഹസ്സയിൽവെച്ചാണ് അപകടമുണ്ടായത്. ദമ്മാമിൽ നടക്കുന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു ഇവർ.
.

Share
error: Content is protected !!