കരിപ്പൂരിൽ നിന്നും വീട്ടിലേക്ക് പോകുംവഴി കാറും ലോറിയും കൂട്ടിയിടിച്ചു; വിദേശത്ത് നിന്നെത്തിയ യുവാവും സുഹൃത്തും മരിച്ചു – വീഡിയോ

വടകര: ദേശീയപാതയിൽ മുക്കാളിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാർ ഓടിച്ച തലശ്ശേരി സ്വദേശി പ്രണവം നിവാസിൽ ജുബിൻ (38), യാത്രക്കാരൻ ന്യൂമാഹിയിലെ കളത്തിൽ ഷിജിൽ (40) എന്നിവരാണ് മരിച്ചത്. മുക്കാളി ടെലഫോൺ എക്‌സ്‌ചേഞ്ചിനു സമീപം ബുധനാഴ്ച രാവിലെ 6.15-ഓടെയായിരുന്നു അപകടം.
.
അമേരിക്കയിൽനിന്ന് വന്ന ഷിജിലിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ന്യൂ മാഹിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെ ആയിരുന്നു അപകടം. അമേരിക്കയിൽ നിന്നും പുലർച്ചെ എത്തിയതായിരുന്നു ഷിജിൽ. ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. ഷിജിലിനെ കൂട്ടാനെത്തിയതാണ് അപകടത്തിൽ മരിച്ച ജൂബി (38). അപകടമുണ്ടായതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു. ഒരേ ദിശയിലെത്തിയ വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.
.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനത്തിൽനിന്ന് പുറത്തേക്ക് തെറിച്ച ഷിജിൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. വാഹനത്തിൽ കുടുങ്ങിയ ജുബിനെ അ​ഗ്നിരക്ഷാസേന എത്തിയാണ് പുറത്തെത്തിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
.

.

Share
error: Content is protected !!