ജിസാനിൽ ശക്തമായ പ്രളയം: മഴയിൽ വൻ നാശനഷ്ടങ്ങൾ; വാഹനങ്ങളും ആളുകളും ഒഴുക്കിൽപ്പെട്ടു, രക്ഷാ പ്രവർത്തനത്തിലേർപ്പെട്ട സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥനും ഒഴുക്കിൽപ്പെട്ടു – വീഡിയോ

സൗദിയിലെ ജിസാനിൽ കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ഇന്നും ശക്തമായി തുടർന്നതോടെ, പല പ്രദേശങ്ങളും പ്രളയത്തിൽ മുങ്ങി. ശക്തമായ മഴമൂലം വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മഴക്കൊപ്പം ശക്തമായ മിന്നലും കാറ്റുമുണ്ടായിരുന്നു. രക്ഷാപ്രവർത്തനങ്ങൾ പോലും ദുഷ്കരമാകും വിധമായിരുന്നു വെള്ളത്തിൻ്റെ കുത്തൊഴുക്ക്.

പല സ്ഥലങ്ങളിലും റോഡുകളിൽ വെള്ളം കയറി, ഗതാഗതം തടസ്സപ്പെട്ടു.

കുത്തിയൊലിച്ചു വന്ന മഴവെള്ളം വഴി മാറി പരന്നൊഴുകാൻ തുടങ്ങിയതോടെ വൻ നാശ നഷ്ടങ്ങളുണ്ടായി.
.


.


.

കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ഇന്നും തുടരുകയാണ്. സബിയ ഗവർണറേറ്റിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തു.


.
വാദി ഹലബ് നിറഞ്ഞൊഴുകിയതോടെ നിരവധി വാഹനങ്ങളും ആളുകളും ഒഴുക്കിൽപ്പെട്ടു. രക്ഷാ പ്രവർത്തനത്തിലേർപ്പെട്ടിരുന്ന ഒരു സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥനും വെള്ളത്തിൻ്റെ കുത്തൊഴുക്കിൽ വാഹനമുൾപ്പെടെ നിയന്ത്രണം നഷ്ടമായി. ഒടുവിൽ മറ്റു ജീവനക്കാർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് അയാളെ രക്ഷപ്പെടുത്തിയത്.
.


.

നിരവധി വാഹനഹങ്ങളും വെള്ളത്തിൽ മുങ്ങി. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വെള്ളം കയറിയത് വൻ നാശനഷ്ടങ്ങൾക്ക് കാരണമായി.
.


.


.


.


.

Share
error: Content is protected !!