നാട്ടിലേക്കുള്ള യാത്ര മുടങ്ങി; മലപ്പുറം സ്വദേശി വിമാനത്താവളത്തിലെ കെട്ടിടത്തില്‍നിന്ന് ചാടിമരിച്ചു

പെരിന്തല്‍മണ്ണ / മലപ്പുറം : ആനമങ്ങാട് പാലോളിപ്പറമ്പ് സ്വദേശി സൗദി അറേബ്യയിലെ ദമാം വിമാനത്താവളത്തിലെ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. മാണിക്കത്തൊടി മുഹമ്മദ് ശിഹാബ് (39) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.
.
ഉച്ചയോടെ നാട്ടിലേക്കുള്ള വിമാനത്തില്‍ അവധിക്ക് വരുന്നതിനായാണ് ശിഹാബ് വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ എമിഗ്രേഷന്‍ വിഭാഗത്തിലെ പാസ്‌പോര്‍ട്ട് പരിശോധനയില്‍ സാങ്കേതിക പ്രശ്‌നത്തെത്തുടര്‍ന്ന് യാത്രചെയ്യാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. ഇതിനു പിന്നാലെ വിമാനത്താവളത്തിലെ കെട്ടിടത്തില്‍നിന്ന് ചാടുകയായിരുന്നുവെന്നാണ് വിവരം.
.
വരുന്നത് നാട്ടില്‍ അറിയിച്ചിരുന്നു. 17 വര്‍ഷത്തോളമായി പ്രവാസിയായ ശിഹാബ് ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം ദമാമിലായിരുന്നു താമസിച്ചിരുന്നത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മാസം 23-ന് നാട്ടില്‍ വന്നിരുന്നു. മൂന്നാഴ്ച മുന്‍പ് ശിഹാബ് മാത്രം മടങ്ങി.
.
പിതാവ്: പരേതനായ കുഞ്ഞാലന്‍. മാതാവ്: പരേതയായ സഫിയ. ഭാര്യ: സഫ്‌റീന തോട്ടേക്കാട്. മക്കള്‍: സന്‍ഹ സഫിയ, ഷഹ്‌സാന്‍. സഹോദരങ്ങള്‍: ഫൗസിയ, ഫസീന. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കും.
.

 

 

Share
error: Content is protected !!