“കാക്കയുടേയും കുറുക്കൻ്റേയും കരച്ചിൽ അസഹ്യം”, ജിദ്ദയിൽ ഡബ്‌സിക്കെതിരെ രൂക്ഷ വിമർശനം, പാട്ടുകൾ റെക്കോഡ് ചെയ്തതായിരുന്നുവെന്നും ആരോപണം – വീഡിയോ

ജിദ്ദ സീസണിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്ത്യ-സൗദി സാംസ്‌കാരികോത്സവത്തിൽ പ്രധാന ഗായഗനായി എത്തിയ മലയാളി റാപ് ഗായകൻ ഡബ്‌സിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനവും പരിഹാസവും. ജിദ്ദയിൽ നടന്ന പ്രോഗ്രാമിൽ മുഴുവൻ മലയാളികൾക്കും അപമാനമാണ് ഡ്ബസിയുടെ പ്രകടനങ്ങളെന്ന് പലരും സോഷ്യൽ മീഡിയകളിൽ വിമർശനമുന്നയിച്ചു.
.
പാട്ടുകളെല്ലാം ലൈവായിരുന്നില്ലെന്നും ആരോപണമുയർന്നു. നേരത്തെ റെക്കോഡ് ചെയ്ത് വന്ന പാട്ടുകൾക്കനുസരിച്ച്് ചുണ്ടനക്കുന്ന തട്ടിപ്പാണ് ഡെബ്‌സി നടത്തിയതെന്നും മലയാളികൾ കുറ്റപ്പെടുത്തി. പലപ്പോഴും മൈക്ക് താഴ്ത്തുന്ന സമയത്തും പാട്ട് തടസ്സമില്ലാതെ കേൾക്കുന്നുണ്ടായിരുന്നു. അതിനിടയിൽ നടത്തിയ ർർർർർർർർർ…….ബിർർർർർർ തുടങ്ങിയ അപശബ്ദങ്ങൾ മാത്രമാണ് ഡെബ്‌സി സ്റ്റേജിൽ വെച്ച് നടത്തിയതെന്നും, അരോചകമായിരുന്നു ഇത്തരം പ്രകടനങ്ങളെന്നും വിമർശനമുയർന്നു. ഇത് തെളിയിക്കുന്ന വീഡിയോ ക്ലിപ്പുകളും പ്രചരിക്കുന്നുണ്ട്.
.


.


.
കാക്കയുടേയും കുറക്കന്റേയും കരച്ചിൽ പോലെ അസഹ്യമായിരുന്നു ഡബ്‌സിയുടെ പ്രകടനങ്ങൾ….,  കല്ലു കിട്ടാനുണ്ടായിരുന്നില്ല, കിട്ടിയിരുന്നെങ്കിൽ എറിഞ്ഞോടിക്കുമായിരുന്നു, മൊത്തം മലയാളികൾക്കും നാണക്കേടുണ്ടാക്കിയവൻ…മറ്റു സംസ്ഥാനക്കാർക്കിടയിൽ മലയാളികളെ നാണം കെടുത്തി….ജിദ്ദക്കാരേയും മലബാരികളേയും തെറി വിളിച്ചു………. ഇങ്ങിനെ പോകുന്നു കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും. അതേ സമയം കൗമാരക്കാരിലും പുതുതലമുറയിലുംപെട്ട പലരും ഡെബ്‌സിയുടെ പ്രകടനങ്ങൾ നന്നായിരുന്നുവെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായം പ്രകടിപ്പിച്ചത്. അത്തരക്കാർ പരിപാടി നന്നായി അസ്വദിച്ചിരുന്നതായും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
.
അതേ സമയം സൽമാൻ അലി, നിഖിതാ ഗാന്ധി തുടങ്ങിയവരുടെ പ്രകടനങ്ങൾ മികച്ച് നിലവാരം പുലർത്തി എന്നാണ് പൊതുവെ വിലയിരുത്തലുകൾ. എന്നാൽ മണിക്കൂറുകളോളം ഇടവേളകളില്ലാതെ പാടിയതിനാൽ ലൈവ് പ്രകനടനം തന്നെയാണോ എന്നകാര്യത്തിൽ ചിലർ സംശയം പ്രകടിപ്പിച്ചു.

.

Share
error: Content is protected !!