മക്കയിൽ അൽ-ലൈത്തിന് സമീപം ചെങ്കടലിൽ ഭൂകമ്പമുണ്ടായതായി സൗദി ജിയോളജിക്കൽ സർവേയുടെ ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. അൽ-ലെയ്ത്ത് ഗവർണറേറ്റിന് 161 കിലോമീറ്റർ പടിഞ്ഞാറ് ചെങ്കടലിന്റെ നടുവിൽ ഇന്ന് (ശനിയാഴ്ച) പുലർച്ചെ 12:09 നാണ് ഭൂകമ്പമുണ്ടായത്.
.
റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കേന്ദ്രം 10.4 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
.
അതേ സമയം ചെങ്കടൽ മേഖലയിൽ രണ്ട് ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ ശനിയാഴ്ച അറിയിച്ചു, അവിടെ ആദ്യത്തെ ഭൂചലനം അൽ ലൈത്തിലും, രണ്ടാമത്തേത് സുഡാൻ നഗരമായ ടോക്കറിൽ നിന്ന് 197 കിലോമീറ്റർ വടക്കുകിഴക്കായുമാണ് ഉണ്ടായത്. റിക്ടർ സ്കൈലിൽ 4.2 തീവ്രതയാണ് ഇവിടെ രേഖപ്പെടുത്തിയത്.
.