ഉത്തരാഖണ്ഡിൽ മേഘവിസ്‍ഫോടനം, ഗംഗയിൽ വെള്ളപ്പൊക്കം: ആളുകളും കുടിലുകളും ഒഴുകിപ്പോയി, വൻ നാശനഷ്ടം – വീഡിയോ

ഉത്തരാഖണ്ഡ് ഗോമുഖിൽ മേഘവിസ്ഫോടനത്തെ തുടർന്നു ഗംഗയിൽ വെള്ളപ്പൊക്കം. ഗംഗോത്രിയിൽ ഒട്ടേറെ ആശ്രമങ്ങളിൽ വെള്ളം കയറി. സന്യാസിമാരുടെ കുടിലുകൾ ഒഴുകിപ്പോയി. തീരങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. വൻ നാശനഷ്ടമുണ്ടായതായാണു റിപ്പോർട്ടുകൾ.
.


.

100 കിലോമീറ്ററിലേറെ തീരത്ത് വെള്ളപ്പൊക്കമുണ്ടായാതായാണു വിവരം. ആളുകളെ കാണാതായതായി ഇതുവരെ വിവരമില്ല. ഗംഗോത്രിയിൽ ശാരദാ കുടീരവും ശിവാനന്ദാശ്രമവും വെള്ളപ്പൊക്കത്തിൽ പെട്ടിട്ടുണ്ട്.
.


.
.
ഹരിദ്വാറിലും ഋഷികേശിലും ഗംഗാനദി അപകടകരമായ നിലയിലാണ് ഒഴുകുന്നത്. ഡെറാഡൂൺ, പിത്തോഗഡ്, ബാഗേശ്വർ എന്നിവിടങ്ങളിൽ സ്കൂളിന് അവധികൊടുത്തിട്ടുണ്ട്. മേഖലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
.


.


.
ഉത്തര കാശി, ചമോലി, രുദ്രപ്രയാഗ്, പൗരി, നൈനിറ്റാൽ, പിത്തോഗഡ് തുടങ്ങിയ മേഖലകളിൽ യെലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഗുൽബകോട്ടിയിൽ ബദ്രീനാഥ് ദേശീയപാത അടച്ചു. മറ്റൊരുവഴി തുറന്നുകൊടുക്കാടുന്നതിനു ശ്രമങ്ങൾ നടക്കുന്നതേയുള്ളൂ. തമാക് നാലയ്ക്കു സമീപമുണ്ടായ നാശനഷ്ടങ്ങളെ തുടർന്നു ജോഷിമഠ്–നിതി–മലരി ദേശീയപാതയിൽ ഗതാഗത തടസ്സത്തിനു കാരണമായി.
.

.

Share
error: Content is protected !!