നിതീഷ് കുമാറിന് തിരിച്ചടി, ബീഹാറിന് പ്രത്യേക പദവി നൽകില്ല,​ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി:ബീഹാറിന് പ്രത്യേക പദവി വേണമെന്ന ജെ.ഡി.യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാറിന്റെ ആവശ്യം തള്ളി കേന്ദ്രം. ദേശീയ വികസന കൗൺസിൽ മാനദണ്ഡ പ്രകാരം ബീഹാറിന് പ്രത്യേക പദവിക്ക് അർഹതയില്ലെന്ന് ലോക്‌സഭയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് വ്യക്തമാക്കിയത്.
.

നി​തീ​ഷ്‌​കു​മാ​റും​ ​സം​സ്ഥാ​ന​ത്തു​ ​നി​ന്നു​ള്ള​ ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​പാ​ർ​ട്ടി​യാ​യ​ ​ചി​രാ​ഗ് ​പാ​സ്വാ​ന്റെ​ ​ലോ​ക് ​ജ​ന​ശ​ക്തി​ ​പാ​ർ​ട്ടി​യും ​(​എ​ൽ.​ജെ.​പി​)​ ​പ്ര​ത്യേ​ക​ ​പ​ദ​വി​ ​എ​ന്ന​ ​ആ​വ​ശ്യം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ത്തെ​ ​സ​ർ​വ​ക​ക്ഷി​ ​യോ​ഗ​ത്തി​ലും​ ​ഉ​യ​ർ​ത്തി​യി​രു​ന്നു.​ ​ഇ​തി​നി​ടെ​യാ​ണ് ​ഇ​ന്നാരംഭിച്ച ​ ​പാ​ർ​ല​മെ​ന്റ് ​സ​മ്മേ​ള​ന​ത്തി​ൽ​ ​ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. എ​ൻ.​ഡി.​എ​ ​സ​ർ​ക്കാ​രി​ന്റെ​ ​നി​ല​നി​ൽ​പ്പി​ൽ​ ​നി​ർ​ണാ​യ​ക​ ​പ​ങ്ക് ​വ​ഹി​ക്കു​ന്ന​ ​പാ​ർ​ട്ടി​യാ​ണ് ​ജെ.​ഡി.​യു. 16​ ​എം.​പി​മാ​രാണ് ജെ.ഡി.യുവിന് ഉള്ളത്.

.
ബീ​ഹാ​റി​ലെ​ ​ജ​ഞ്ജ​ർ​പൂ​രി​ൽ​ ​നി​ന്നു​ള്ള​ ​ജെ.​ഡി.​യു​ ​എം.​പി​ ​രാം​പ്രി​ത് ​മ​ണ്ഡ​ലി​ന്റെ​ ​ചോ​ദ്യ​ത്തി​ന് ​രേ​ഖാ​മൂ​ലം​ ​ന​ൽ​കി​യ​ ​മ​റു​പ​ടി​യി​ലാ​ണ് ​മ​ന്ത്രി​ ​പ്ര​ത്യേ​ക​ ​പ​ദ​വി​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​വ്യ​ക്ത​ത​ ​വ​രു​ത്തി​യ​ത്.​അതേസമയം ​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​പ്ര​ത്യേ​ക​ ​പ​ദ​വിയുടെ കാര്യത്തിൽ ​ ​തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് ​ എ​ൽ.​ജെ.​പി​ ​പ്ര​ത്യാ​ശ​ ​പ്ര​ക​ടി​പ്പി​ച്ചു.
.

മൺസൂൺ സമ്മേളനത്തിൻ്റെ ആദ്യ ദിവസം ജെഡിയു എംപി രാം പ്രീത് മണ്ഡലിൻ്റെ ചോദ്യത്തിനാണ് ധനകാര്യ മന്ത്രാലയം മറുപടി നൽകിയത്. ബിഹാറിൻ്റെ സാമ്പത്തികവും വ്യവസായികവുമായ പുരോഗതിക്ക് സഹായകമായ പ്രത്യേക പദവി നൽകുമോ എന്ന ചോദ്യത്തിനാണ് മറുപടി. ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് മറുപടി നൽകിയത്. മുൻകാലങ്ങളിൽ ദേശീയ വികസന കൗൺസിൽ (എൻഡിസി) നിരവധി സംസ്ഥാനങ്ങൾക്ക് പ്രത്യേക കാറ്റഗറി പദവി നൽകിയിരുന്നു.
.

മലയോരവും ദുഷ്‌കരവുമായ ഭൂപ്രദേശം, കുറഞ്ഞ ജനസാന്ദ്രത അല്ലെങ്കിൽ ഗോത്രവർഗ ജനസംഖ്യയുടെ ഗണ്യമായ പങ്ക്, അയൽരാജ്യങ്ങളുമായുള്ള അതിർത്തിയിലെ തന്ത്രപ്രധാനമായ സ്ഥാനം, സാമ്പത്തികവും അടിസ്ഥാന സൗകര്യപരവുമായ പിന്നോക്കാവസ്ഥ, സംസ്ഥാനത്തിൻ്റെ ധനകാര്യ സ്ഥിതിയുടെ ലാഭകരമല്ലാത്ത സ്വഭാവം എന്നിവയാണ് ഇതിനുള്ള മാനദണ്ഡങ്ങൾ. എന്നാൽ ബീഹാർ ഈ മാനദണ്ഡങ്ങളിൽ പെടുന്നവയല്ല,ആവശ്യമെങ്കിൽ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കും, കേന്ദ്ര ധനകാര്യ സഹമന്ത്രി പറഞ്ഞു.അതേ സമയം ലോക്സഭയിൽ ഭരണ പക്ഷത്ത് ഉണ്ടായിട്ടും ബീഹാറിന് പ്രത്യേക പാക്കേജ് ലഭ്യമാക്കാൻ കഴിയാത്തത് ജെഡിയുവിനെയും ബിജെപിയുടെയും പിടിപ്പുകേടാണെന്ന് പ്രതിപക്ഷ കക്ഷികളായ ആർജെഡിയും കോൺഗ്രസും ആരോപിച്ചു.

.

Share
error: Content is protected !!