യെമനിലെ ഹുദൈദ തുറമുഖത്തിന് നേരെ ഇസ്രായേലിൻ്റെ ശക്തമായ ആക്രമണം; നിരവധി പേർ കൊല്ലപ്പട്ടതായി റിപ്പോർട്ട് – വീഡിയോ


.


.
ഹൂത്തികളുടെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. വെള്ളിയാഴ്ച യെമനിലെ ഹൂതികൾ ടെൽ അവീവിൻ്റെ മധ്യഭാഗത്ത് ഡ്രോണ് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനുള്ള തിരിച്ചടിയാണ് ഇന്നത്തെ ആക്രമണമെന്ന് ഇസ്രായേൽ വ്യക്തമാക്കി.
.


.
ഇപ്പോൾ ഹുദൈദയിൽ കത്തിക്കൊണ്ടിരിക്കുന്ന തീ, മിഡിൽ ഈസ്റ്റിലുടനീളം കാണപ്പെടുന്നുണ്ടെന്നും, അതിൻ്റെ പ്രാധാന്യം മിഡിലീസ്റ്റ് രാജ്യങ്ങൾ മനസിലാക്കാണമെന്നും ഇസ്രായേലി പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ്   പ്രസ്താവനയിൽ പറഞ്ഞു. ഹൂതികൾ 200-ലധികം തവണ ഞങ്ങളെ ആക്രമിച്ചു. അവർ ആദ്യമായി ഒരു ഇസ്രായേലി പൗരനെ ഉപദ്രവിച്ചപ്പോഴാണ് ഞങ്ങൾ അവരെ തിരിച്ചടിച്ചത്. ആവശ്യമുള്ള ഏത് സ്ഥലത്തും ഞങ്ങൾ ഇത് ആവർത്തിക്കുമെന്നും ഗാലൻ്റ് കൂട്ടിച്ചേർത്തു.
.


.


.
അതേ സമയം ഹൂദൈദ തുറമുഖത്തെ എണ്ണ ടാങ്കുകൾക്കും വൈദ്യുതി ഉൽപാദന കേന്ദ്രത്തിനും നേരെയുള്ള ഇസ്രായേൽ വ്യോമാക്രമണത്തെ “യമനിനെതിരായ ക്രൂരമായ ഇസ്രായേലി ആക്രമണമായാണ് ഹൂതികളുടെ ഔദ്യോഗിക വക്താവ് മുഹമ്മദ് അബ്ദുൽസലാം വിശേഷിപ്പിച്ചത്  ഇത് ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുവാനും ഗാസയെ പിന്തുണയ്ക്കുന്നത് നിർത്താൻ യെമനെ സമ്മർദ്ദത്തിലാക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇത് ഇസ്രായേലിൻ്റെ നടക്കാത്ത സ്വപ്നമാണെന്ന് വിശേഷിപ്പിച്ച മുഹമ്മദ് അബ്ദുൽ സലാം ഈ ക്രൂരമായ ആക്രമണം യെമൻ ജനതയുടെയും അവരുടെ ധീരരായ സായുധ സേനകളുടെയും ദൃഢനിശ്ചയം വർധിപ്പിക്കുമെന്നും ഗാസയ്ക്കുള്ള പിന്തുണ തുടരുമെന്നും പ്രഖ്യാപിച്ചു.
.


.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ സൈന്യം ഗസ്സയിൽ  നടത്തിയ ആക്രമണത്തിൽ 37 പേർ കൊല്ലപ്പെടുകയും, 54 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ന് രാവിലെ നുസെറാത്ത് അഭയാർത്ഥി ക്യാമ്പിലെ റെസിഡൻഷ്യൽ ടവറിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറ ക്യാമറമാൻ  മഹ്മൂദ് ഇക്കിക്കും പരിക്കേറ്റു.

Updating…
.

Share
error: Content is protected !!