മൈക്രോസോഫ്റ്റ് തകരാർ: സൗദിയിലെ വിമാനത്താവളങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്നു
മൈക്രോസോഫ്റ്റ് തകരാറിനെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന സൗദിയിലെ വിമാനത്താവളങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്നു. റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളുടേയും പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതായി എയർപോർട്ട്സ് ഹോൾഡിംഗ് കമ്പനി അറിയിച്ച.
.
എങ്കിലും ഫ്ളൈറ്റുകളുടെ വിവരത്തെ കുറിച്ചും യാത്ര ചെയ്യേണ്ട തിയതി സംബന്ധിച്ചും യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടന്നതിന് മുമ്പ് വിമാനകമ്പനിയുമായി ആശയവിനിമയം നടത്തണമെന്നും കമ്പനി ആവശ്യപ്പെട്ടു. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അംഗീകരിച്ച യാത്രക്കാരുടെ അവകാശങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരങ്ങളും വിമാന കമ്പനിയുമായി ചർച്ച ചെയ്യണമെന്നും അധികൃതർ ഊന്നിപ്പറഞ്ഞു.
.
പ്രതിസന്ധി മറിക്കടക്കാൻ വിമാന കമ്പനികളുമായി ബന്ധപ്പെട്ട് ബദൽ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹാരം കാണാനയത്.
.
റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ, ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളം, ദമാമിലെ കിംഗ് ഫഹദ് വിമാനത്താവളം എന്നീ വിമാനത്താവളങ്ങൾ ലോകമെമ്പാടുമുള്ള നിരവധി വിമാനക്കമ്പനികളുടെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെ തകരാറിന്റെ ഫലമായി നിരവധി വിമാനക്കമ്പനികളെ ബാധിച്ചതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
.