കെഎസ്ആർടിസി ബസിന് സൈഡ് കൊടുത്തു, സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഭാര്യക്കും മകൾക്കും പരിക്ക്

തിരുവമ്പാടി: കോഴിക്കോട് പുല്ലൂരാംപാറ – തിരുവമ്പാടി റോഡിൽ തുമ്പച്ചാലിൽ സ്കൂട്ടർ താഴ്ചയിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു. തോട്ടുമൂഴി ഓണാട്ട് അബ്രഹാമിന്റെ മകൻ റോയി (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കുന്നതിനിടെ സ്കൂട്ടർ 15 അടി താഴ്ചയിലേക്ക് മറിഞ്ഞത്.
.
പരുക്കേറ്റ റോയിയെയും ഭാര്യ ഷൈനിയെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ റോയി ഇന്നു പുലർച്ചെയാണു മരിച്ചത്. തിരുവമ്പാടി – ആനക്കാംപൊയിൽ റോഡിൽ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ കാളിയാമ്പുഴയിൽനിന്നും തുമ്പച്ചാൽ വഴിയാണ് ഇപ്പോൾ വാഹനങ്ങൾ തിരിച്ചുവിട്ടിരിക്കുന്നത്. വേണ്ടത്ര വീതിയില്ലാത്ത റോഡായതിനാൽ ഇവിടെ വാഹനാപകടം പതിവാണ്.
.

Share
error: Content is protected !!