മഴയും മഞ്ഞും, കണ്ണൂരിൽ റൺവേ കാണാനില്ല; ഗൾഫിൽ നിന്നുള്ള വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടു

മട്ടന്നൂർ∙ വിമാനത്താവള പ്രദേശത്ത് കനത്ത മഴയെ തുടർന്ന് കുവൈത്ത് -കണ്ണൂർ എയർഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടു. കണ്ണൂരിൽ എത്തിയ വിമാനം ലാൻഡ് ചെയ്യാൻ ഒന്നിൽ കൂടുതൽ തവണ ശ്രമം നടത്തിയെങ്കിലും മഴയും മഞ്ഞും കാരണം റൺവേയുടെ കാഴ്ച കുറഞ്ഞതോടെ സാധിച്ചില്ല.
.
ലാൻഡിങ്ങിന് കഴിയാതിരുന്നതോടെ വിമാനം കൊച്ചിയിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു. വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച കണ്ണൂരിൽ ബുധനാഴ്ച മുതൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വിമാനം ഇതിനകം കൊച്ചിയിൽ എത്തിയെങ്കിലും യാത്രക്കാർ അവിടെ ഇറങ്ങില്ല.  കണ്ണൂരിൽ കാലാവസ്ഥ അനുകൂലമാകുന്ന സമയത്ത് യാത്രക്കാരുമായി ഫ്ലൈറ്റ് തിരിച്ചെത്തുമെന്ന് എയർലൈൻ പ്രതിനിധി അറിയിച്ചു. കനത്ത മഴമൂലം വിവിധ വിമാന സർവീസുകൾ വൈകുന്നതിനും കാരണമായി.
.

Share
error: Content is protected !!