‘പ്രിയ ഭര്‍ത്താവേ, നിങ്ങള്‍ മറ്റു കൂട്ടാളികളുമായി തിരക്കിലായതിനാല്‍, വിവാഹമോചനം പ്രഖ്യാപിക്കുന്നു’: വൈറലായി ദുബായ് ഭരണാധികാരിയുടെ മകളുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

ദുബായ്: ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ മകൾ ഷെയ്ഖ മഹ്‌റ,  ഭര്‍ത്താവ് ഷെയ്ഖ് മാനിഅ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാനിഅ് അല്‍മക്തൂമുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയോ? ചർച്ചയ്ക്ക് കാരണം ഷെയ്ഖ മഹ്‌റയുടെ ഇൻസ്റ്റ പോസ്റ്റാണ്.
.
‘പ്രിയ ഭര്‍ത്താവേ, നിങ്ങള്‍ മറ്റു കൂട്ടാളികളുമായി തിരക്കിലായതിനാല്‍, ഞാന്‍ നമ്മുടെ വിവാഹമോചനം പ്രഖ്യാപിക്കുന്നു. ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തുക, നിങ്ങളുടെ മുന്‍ ഭാര്യ’ – ഇതാണ് ഇന്‍സ്റ്റഗ്രാമില്‍ ഷെയ്ഖ മഹ്‌റ  പോസ്റ്റ് ചെയ്തത്.
.
മൂന്ന് തവണയാണ് വിവാഹമോചനം ചെയ്തതായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ ഷെയ്ഖ മഹ്റയുടെ ഈ പോസ്റ്റ് വൈറലായിരിക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള സമൂഹമാധ്യമത്തിലെ പടങ്ങളും ഒഴിവാക്കിയിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ കമന്റുകളിൽ ഫോളോവേഴ്സ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇതേക്കുറിച്ച് ഔദ്യോഗികമായ വിവരം ലഭ്യമായിട്ടില്ല.

.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ദുബായ് വെള്‍ഡ് സെന്ററിലെ സഈദ് ഹാളില്‍ ഷെയ്ഖ മഹ്‌റയുടെയും ഷെയ്ഖ് മാനിഅ് അല്‍മക്തൂമിന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷം താൻ ഗർഭിണിയായ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അവരുടെ അൾട്രാസൗണ്ട് സ്കാനിൻ്റെ ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെക്കുമ്പോൾ ഞങ്ങൾ മൂന്ന് പേർ മാത്രമാണെന്നും അവർ പറഞ്ഞിരുന്നു. തുടർന്ന് ഷെയ്ഖ മഹ്‌റ രണ്ട് മാസം മുമ്പ് ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.  26 കാരിയായ ഷെയ്ഖ മഹ്‌റ ബ്രിട്ടിഷ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദം നേടിയിട്ടുണ്ട്.

.

Share
error: Content is protected !!