എയര്‍ഇന്ത്യയിലെ 2216 ഒഴിവ്: എത്തിയത് കാൽ ലക്ഷത്തിലേറെ പേർ; നിയന്ത്രിക്കാനാകാത്ത തിരക്ക്, നിരവധി പേർ തളർന്ന് വീണു – വീഡിയോ

മുംബൈ വിമാനത്താവളത്തിൽ ചൊവ്വാഴ്ച നടന്ന എയർ ഇന്ത്യയുടെ റിക്രൂട്ട്മെന്റിന് എത്തിയത് 25,000-ത്തിലേറെ പേർ. 2,216 ഒഴിവുകളിലേക്കാണ് നിയമനം. വൻ തിക്കും തിരക്കുമായിരുന്നു വിമാനത്താവളത്തിൽ അനുഭവപ്പെട്ടത്. എയർ ഇന്ത്യ ഉദ്യോഗസ്ഥർക്ക് നിയന്ത്രിക്കാനാകുന്നതിലുമപ്പുറമായി ജനത്തിരക്ക് മാറി.
.
​ഗ്രൗണ്ട് സ്റ്റാഫ് വിഭാഗത്തിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. 20,000 മുതൽ 25,000 രൂപ വരെയാണ്‌ ശമ്പളമെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. അപേക്ഷാ കൗണ്ടറിനരികിലെത്താൻ വേണ്ടി യുവാക്കൾ തിക്കിത്തിരക്കുന്നതിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മണിക്കൂറുകളോളം വെള്ളമോ ഭക്ഷണമോ കഴിക്കാതെയാണ് പലരും ജോലിക്ക് അപേക്ഷിക്കാനെത്തിയതെന്നും ഇതുമൂലം പലർക്കും ദേഹാസ്വസ്ഥത അനുഭവപ്പെട്ടതായും പലരും തളർന്ന് വീണതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
.
22,500 രൂപയാണ് കമ്പനി ശമ്പളം വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് അപേക്ഷ നൽകാനെത്തിയ ബി.ബി.എ. രണ്ടാം വർഷ വിദ്യാർഥിയായ പ്രഥമേശ്വർ പറഞ്ഞു. 400 കിലോമീറ്ററോളം സഞ്ചരിച്ചാണ് ജോലിക്ക് അപേക്ഷിക്കാൻ താൻ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.


.

Share
error: Content is protected !!