ഒമാനിൽ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പ്: മരണം ഒമ്പതായി, ഒരാൾ ഇന്ത്യക്കാരൻ; 28 പേർക്ക് പരിക്ക്

ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിലുണ്ടായ വെടിവെപ്പില്‍ മരണം ഒമ്പതായി. ഇവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. ഒരു ഇന്ത്യക്കാരന് പരിക്കേറ്റിട്ടുമുണ്ട്. ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
.
മസ്‌കറ്റ് ഗവര്‍ണറേറ്റിലെ വാദി കബീര്‍ മേഖലയില്‍ പള്ളിക്ക് സമീപം തിങ്കളാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. മരിച്ച ഒമ്പതുപേരിൽ അഞ്ച് സാധാരണക്കാരും ഒരു പോലീസുകാരനും മൂന്ന് അക്രമികളും ഉള്‍പ്പെടുന്നു. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
.

പരിക്കേറ്റവരില്‍ നാലുപേര്‍ റോയല്‍ ഒമാന്‍ പോലീസിലേയും സിവില്‍ ഡിഫന്‍സിലേയും ആംബുലന്‍സ് അതോറിറ്റിയിലേയും അംഗങ്ങളാണ്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
.
അക്രമത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച റോയല്‍ ഒമാന്‍ പോലീസ്, പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് ഭേദമാകട്ടെന്നും അറിയിച്ചു. സഹകരണത്തിന് ജനങ്ങളോട് നന്ദി അറിയിക്കുന്നതായും റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി.
.

Share
error: Content is protected !!