ജയ് ശ്രീറാം വിളിച്ച് മുസ്‍ലിം പള്ളിക്ക് നേരെ ഹിന്ദുത്വ വാദികളുടെ ആക്രമണം; പള്ളിയുടെ മുകളിൽ കയറി താഴികക്കുടങ്ങൾ തകർത്തു, ഖുർആൻ കത്തിച്ചു – വീഡിയോ
മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂരിൽ മുസ്‍ലിം പള്ളിക്ക് നേരെ ഹിന്ദുത്വ വാദികളുടെ ആക്രമണം. ജയ് ശ്രീറാം വിളികളോടെയാണ് ഗജാപുർ ഗ്രാമത്തിലെ പള്ളിയിലേക്ക് അക്രമികൾ അതിക്രമിച്ച് കയറിയത്.
.
സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാവി ഷാൾ അണിഞ്ഞവർ പള്ളിയുടെ മുകളിൽ കയറി താഴികക്കുടങ്ങൾ തകർക്കുന്നത് വിഡിയോയിൽ കാണാം. ആൾക്കൂട്ടം ഖുർആൻ കത്തിക്കുകയും ജനലുകൾ തകർക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന വാഹനങ്ങളും തകർത്തു.
.
A #Hindutva mob recently vandalised a mosque in #Maharashtra’s #Kolhapur region. Chanting ‘#JaiShriRam‘, a group of people attacked the mosque in #Gajapur village during ‘Sambhaji Raje Chhatrapati Remove Encroachment campaign’.
A video of the incident surfaced on social media… pic.twitter.com/025mGMjwT2
— Hate Detector 🔍 (@HateDetectors) July 15, 2024
.
महाराष्ट्र: कोल्हापुर में हिंदुत्ववादियों ने जय श्रीराम का नारा लगाते हुए रजा जामा मस्जिद में की तोड़फोड़, इस्लामिक किताबों के साथ हुई बेहुरमती.#Maharashtra #Kolhapur #Masjid #BJP pic.twitter.com/9MNlCO4bJK
— Journo Mirror (@JournoMirror) July 15, 2024
മുസ്‍ലിം സ്ത്രീകളെയും കുട്ടികളെയും അവരുടെ വീടുകളിൽ കയറി മർദിച്ചതായും റിപ്പോർട്ടുകളുണ്ട്. ഒരു വീട് കത്തിക്കുകയും ചില വീടുകൾ തകർക്കുകയും ചെയ്തു. സംഭവസമയം പൊലീസ് ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. ‘സംഭാജി രാജെ ഛത്രപതി കയ്യേറ്റം ഒഴിപ്പിക്കൽ കാമ്പയി’നിന്റെ ഭാഗമായിട്ടാണ് ഹിന്ദുത്വ ആൾക്കൂട്ട ആക്രമണം.
.
In #Maharashtra‘s #Kolhapur, Mobs of 100-200 people also attacked houses of #Muslims and looted their money and jewellery after vandalizing them in #Gajapur village where the mosque is located. The village is 6 kilometres away from #Vishalgad where the March was taken out against… pic.twitter.com/wbSWw3cfaL
— Hate Detector 🔍 (@HateDetectors) July 15, 2024
.
After vandalising Masjid in #Vishalgad violent #Hindutva mob wrecked havoc in #Gajapur of #Kolhapur, #Maharashtra.
Houses of #Muslims were vandalised, looted and vehicles damaged by the mob. pic.twitter.com/dnRDZI0dl9
— Hate Detector 🔍 (@HateDetectors) July 15, 2024
.
സംഭവത്തിൽ പ്രതിഷേധിച്ച് എ.ഐ.എം.ഐ.എം ദേശീയ പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി എം.പി രംഗത്തുവന്നു. ഡിസംബർ 6 തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഏക്നാഥ് ഷിൻഡെയുടെയും ദേവേന്ദ്ര ഫഡ്നാവിസിന്റെയും സർക്കാറിന് കീഴിൽ ജനക്കൂട്ടം പള്ളി ആക്രമിച്ചിരിക്കുന്നു. ഇത് നിയമവാഴ്ചക്കെതിരായ ആക്രമണമാണ്. പക്ഷെ, നിങ്ങളുടെ സർക്കാറിന് ഇതിൽ ആശങ്കയില്ല. ഇത്തരക്കാരെ തടയാൻ എം.ഐ.എം സ്ഥാനാർഥികളെ വിജയിപ്പിച്ച് മഹാരാഷ്ട്രയിലെ മുസ്‍ലിംകൾ മറുപടി നൽകണമെന്നും ഉവൈസി പറഞ്ഞു.
.
A #Hindutva mob recently vandalized a mosque along with houses in #Maharashtra’s #Kolhapur region. Incidents of attacks on houses occurred in #Gajapur village during the ‘Sambhaji Raje Chhatrapati Remove Encroachment campaign’.
One house was torched, and several vehicles were… pic.twitter.com/uyCkiHR8Nm
— Hate Detector 🔍 (@HateDetectors) July 15, 2024