അടുത്ത ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ, പ്രവാസി മലയാളി ഉറക്കത്തിൽ മരിച്ചു

എരമംഗലം(മലപ്പുറം): ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി യുവാവ് നാട്ടിൽ മരിച്ചു.  മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിൻ്റെ മകൻ ഡാനിഷ് (28) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഉറക്കത്തിൽ മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം.
.
ജൂലായ്‌ 21 -ന് ഞായറാഴ്ച ഡാനിഷിൻ്റെ വിവാഹം നടക്കേണ്ടതായിരുന്നു. ഇതിനായി ഖത്തറിൽ നിന്നും രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം നാട്ടിലെത്തിയത്. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം സജീവമായി നടന്നുവരികായിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്.  ഡാനിഷിൻ്റെ മരണം വിശ്വാസിക്കാനാകാത്ത അവസ്ഥയിലാണ് ഖത്തറിലെ സുഹൃത്തുക്കൾ.
.
മാതാവ്: സൗദ. സഹോദരങ്ങൾ: ഫാരിസ് കബീർ (ദുബായ്) ഹിബ. ഖബറടക്കം ഇന്ന് (ഞായറാഴ്ച) 12 മണിക്ക് കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ നടക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.
.

Share
error: Content is protected !!