മണിപ്പുര്‍ കലാപം: ‘വീടുകള്‍ കത്തുന്നു, നിരപരാധികളുടെ ജീവന്‍ അപകടത്തില്‍’; വീഡിയോ പങ്കുവെച്ച് രാഹുല്‍
കലാപബാധിതമായ മണിപ്പുരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചതിൻ്റെ വീഡിയോ പങ്കുവെച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. തിങ്കളാഴ്ചയായിരുന്നു രാഹുലിന്റെ സന്ദർശനം. ദുരിതബാധിതരുമായി അന്ന് അദ്ദേഹം നേരിട്ട് സംസാരിക്കുകയും ചെയ്തിരുന്നു.
.
അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് രാഹുൽ എക്സിൽ പങ്കുവെച്ചിരിക്കുന്നത്. വീടുകൾ കത്തുന്നു. നിരപരാധികളുടെ ജീവൻ അപകടത്തിലാണ്. ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയാൻ നിർബന്ധിതരാകുന്നു, രാഹുൽ എക്സിൽ കുറിച്ചു.
മണിപ്പുരിലെ ജനങ്ങളെ സന്ദർശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ഇപ്പോഴും സംസ്ഥാനം രണ്ടായി വിഭജിക്കപ്പെട്ട നിലയിലാണ്. വിഷയം പാർലമെന്റിൽ ഉന്നയിക്കും. കലാപം അവസാനിപ്പിക്കണമെന്ന് സർക്കാരിനുണ്ടെങ്കിൽ അത് വേഗത്തിൽ നടപ്പിലാക്കാനാകുമെന്നും വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്.
മൂന്നാംതവണയായിരുന്നു മണിപ്പുരിലേക്ക് രാഹുൽ എത്തിയത്. ലോക്‌സഭാ പ്രതിപക്ഷനേതാവായ ശേഷമുളള ആദ്യസന്ദര്‍ശനമാണിത്. പ്രളയക്കെടുതി നേരിടുന്ന അസമിലെ ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിച്ചതിന് പിന്നാലെയാണ് അദ്ദേഹം മണിപ്പുരിലേക്ക് തിരിച്ചത്.
.
मणिपुर में हिंसा शुरू होने के बाद, मैं तीसरी बार यहां आ चुका हूं, मगर अफसोस स्थिति में कोई सुधार नहीं है – आज भी प्रदेश दो टुकड़ों में बंटा हुआ है।
घर जल रहे हैं, मासूम ज़िंदगियां खतरे में हैं और हज़ारों परिवार relief camp में जीवन काटने पर मजबूर हैं।
प्रधानमंत्री को मणिपुर खुद… pic.twitter.com/8EaJ2Tn6v8
— Rahul Gandhi (@RahulGandhi) July 11, 2024
.