സന്ദർശക വിസക്കാർക്ക് ഹജ്ജ് ചെയ്യാൻ അവസരം നൽകി; 18 ഹജ്ജ് ഉംറ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി

പതിനെട്ടോളം ഹജ്ജ് ഉംറ കമ്പനികളുടെ അംഗീകാരം സസ്പെൻ്റ് ചെയ്തതായി ജോർദാനിലെ ഔഖാഫ്, ഹോളി അഫയേഴ്സ് മന്ത്രാലയം അറിയിച്ചു. ഇവയുടെ പ്രവർത്തനം പൂർണമായും നിറുത്തിവെച്ചു. ജോർദാൻ പൌരന്മാരെ സൌദിയുടെ സന്ദർശക വിസയിൽ ഹജ്ജ് ചെയ്യാൻ അവസരമൊരുക്കിയ കുറ്റത്തിനാണ് നടപടി.

ഇത്തരം കേസുകളിൽ ഉൾപ്പെട്ട കമ്പനികൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ മന്ത്രാലയം സ്വീകരിക്കുമെന്ന് ഔഖാഫ്, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ഹോളി പ്ലേസസ് മന്ത്രി മുഹമ്മദ് അൽ ഖലൈലെ വ്യക്തമാക്കി.

.

ഹജ്ജ് പെർമിറ്റ് ലഭിക്കാതെ, സന്ദർശക വിസയിലോ ടൂറിസ്റ്റ് വിസയിലോ സൌദിയിലെത്തി ഹജ്ജ് യാത്രയിൽ ഏർപ്പെടുന്നവർക്കെതിരെ നിരവധി രാജ്യങ്ങൾ കർശന ശിക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു.

ഈ വർഷത്തെ ഹജ്ജ് സീസണിൽ 200 ലധികം രാജ്യങ്ങളിൽ നിന്നുള്ള 18 ലക്ഷത്തോളം തീർഥാടകർ മക്കയിൽ എത്തി. അതിൽ 22,000 ത്തിലേറെ പേർ ആഭ്യന്തര തീർഥാടകരായിരുന്നു. അതേസമയം ഹജ്ജ് വേളയിൽ 1301 പേർ മരിച്ചിരുന്നു. അവരിൽ ഭൂരിഭാഗവും ഹജ്ജ് പെർമിറ്റ് നേടാതെ അനധികൃതമായി ഹജ്ജിനെത്തിയവരായിരുന്നു.

.

Share
error: Content is protected !!