സൗദിയുടെ ആകാശം ഇനി എയർ ടാക്സികൾകൊണ്ട് നിറയും; നൂറോളം എയർ ടാക്സികൾ സർവീസിനിറക്കാൻ ഒരുങ്ങി സൗദി എയർലൈൻസ്

സൗദിയുടെ ആകാശം ഇനി എയർ ടാക്സികൾകൊണ്ട് നിറയും. ജർമ്മൻ കമ്പനിയായ ലിലിയം NV യിൽ നിന്ന് 100 ഇലക്ട്രിക് വിമാന ടാക്സികൾ വാങ്ങുന്നതിനുള്ള അന്തിമ കരാർ രൂപപ്പെടുത്തുകയാണ് സൗദിയുടെ ദേശീയ വിമാന കമ്പനിയായ സൗദി ഗ്രൂപ്പ്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സും  ബ്ലൂംബെർഗുമാണ് ഇക്കാര്യം പുറത്ത് വിട്ടത്.

.

ജൂലൈ 18 ന് മ്യൂണിക്കിനടുത്തുള്ള ലിലിയത്തിന്റെ ആസ്ഥാനത്ത് വെച്ച് ഒരു സുപ്രധാന കരാറിൽ ഒപ്പിടുമെന്ന് സുചിപ്പിച്ചുകൊണ്ട് സൗദി എയർലൈൻസും ലിലിയം കമ്പനിയും മാധ്യമ പ്രവർത്തകരെ ക്ഷണിച്ചതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

.

2022 ഒക്ടോബറിൽ, 100 പറക്കും ടാക്സികൾ വാങ്ങുന്നതിനും രാജ്യത്ത് ഇത്തരത്തിലുള്ള വിമാനങ്ങൾക്കായി ലക്ഷ്യസ്ഥാനങ്ങളുടെ ഒരു നെറ്റ് വർക്ക് വികസിപ്പിക്കുന്നതിനും, ഫ്ലൈയിംഗ് ടാക്സികൾ വികസിപ്പിക്കുന്നതിൽ വൈദഗ്ധ്യം നേടിയ കമ്പനിയുമായി സൗദി അറേബ്യ ഒരു ധാരണാപത്രം ഒപ്പിട്ടിരുന്നു. എന്നാൽ ആ കരാറിനെ വെർട്ടിക്കലായി (ലംബമായി) ടേക്ക് ഓഫ് ചെയ്യുന്ന ലാൻഡ് ഇലക്ട്രിക് ഫ്ലയിംഗ് ടാക്സികൾക്കുള്ള കരാർ ആക്കി മാറ്റുന്നതായിരിക്കും പുതിയ ചടങ്ങ്.

.

കരാറിൽ ഇരു വിഭാഗവും ഒപ്പുവെക്കുന്നതോടെ ഈ ഓർഡർ ലിലിയത്തിന്റെ ഏറ്റവും വലിയ ഓർഡറുകളിലൊന്നായി മാറും. ഇത് വരെ ഇത്തരത്തിലുള്ള 780 ഓളം ഓർഡറുകൾ ലിലിയത്തിനുണ്ട്. ഫ്ലൈയിംഗ് ടാക്സിയുടെ നിർമാണം പൂർത്തിയാക്കുന്നതിന് ഉപഭോക്താക്കളിൽ നിന്ന് മുൻകൂർ പേയ്മെൻ്റുകൾ ആവശ്യമാമെന്നും കമ്പനി വ്യക്തമാക്കി.

.

കുറഞ്ഞ കാർബൺ എമിഷൻ നിരക്ക് എന്നതാണ് ലിലിയം ജെറ്റിൻ്റെ പ്രത്യേകത. ഇത് സുസ്ഥിര വിമാന യാത്രയ്ക്കും, യാത്ര സമയം കുറയ്ക്കുന്നതിനും സഹായകരമാകും. 100 വിമാന ടാക്സികൾ സർവീസ് നടത്തുന്നതിലൂടെ, നിരവധി യാത്രാ ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള നൂതന സേവനം ആരംഭിക്കാനും സൗദിയ ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ സൗദിയ എയർലൈൻസ് സർവീസ് നടത്തുന്ന പ്രധാന വിമാനത്താവളങ്ങൾക്കിടയിലുള്ള വ്യോമ റൂട്ടുകൾ ഉപയോഗിച്ച്, ഫസ്റ്റ്, ബിസിനസ് ക്ലാസ് യാത്രക്കാർക്കുള്ള സേവനവും ആരംഭിക്കും.

.

Share
error: Content is protected !!