വീണ്ടും ലോകത്തെ അമ്പരപ്പിച്ച് സൗദി; റിയാദിൽ വരുന്നു ലോകത്തിലെ ഏറ്റവും വലിയ സ്പോട്സ് ടവർ – വീഡിയോ

സൗദി തലസ്ഥാനമായ റിയാദിൽ വരുന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്പോട്സ് ടവർ. നിരവധി പ്രത്യേകതകളോടെ നിർമിക്കുന്ന ടവറിൻ്റെ ഡിസൈനിന് അധികൃതർ അംഗീകാരം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാാരൻ അധ്യക്ഷനായ സ്‌പോർട്‌സ് ബൊളിവാർഡ് ഫൗണ്ടേഷൻ്റെ (എസ്‌ബിഎഫ്) ഡയറക്ടർ ബോർഡാണ് ലോകത്തിലെ ഏറ്റവും വലിയ സ്പോട്സ് ടവറിൻ്റെ ഡിസൈനിന് അംഗീകാരം നൽകിയത്.

.

130 മീറ്റർ ഉയരത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ടവർ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്പോട്സ് ടവറായിട്ടാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. 84,000 ചതുരശ്ര മീറ്ററിൽ നിർമിക്കുന്ന ടവറിൽ 30-ലധികം വ്യത്യസ്ത കായിക വിനോദങ്ങളും, 98 മീറ്റർ ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇൻഡോർ ക്ലിംബിംഗ് മതിലും ഒരുക്കും. ലോകത്തിലെ അതിവേഗം വളരുന്ന കായിക വിനോദമാണ് ക്ലിംബിംഗ് വാൾ.  തുടക്കക്കാർ മുതൽ പ്രൊഫഷണലുകൾ വരെയുള്ള എല്ലാ തലങ്ങളിൽ നിന്നുമുള്ള പർവതാരോഹകർക്ക് ക്ലിംബിംഗ് വാൾ ഉപയോഗിക്കാം.

.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിംഗ് ട്രാക്കാണ് ടവറിൻ്റെ മറ്റൊരു പ്രത്യേകത. പൂർണ്ണമായും ഡിജിറ്റൈസ് ചെയ്‌തതും 250 മീറ്റർ സർക്യൂട്ടും ഉള്ളതിനാൽ, ഏതൊരു കായികതാരത്തിനും റിയാദിൻ്റെ മികച്ച കാഴ്‌ചകൾ ആസ്വദിക്കുമ്പോൾ ഒരു അതുല്യ പരിശീലന അനുഭവമായിരിക്കും.

.

.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്‌പോർട്‌സ് ടവറും സ്‌പോർട്‌സ് ബൊളിവാർഡ് പദ്ധതിയുടെ പ്രധാന നാഴികക്കല്ലുമായ ഗ്ലോബൽ സ്‌പോർട്‌സ് ടവർ സൗദി വിഷൻ 2030ൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും.
.
135 കിലോമീറ്ററിലധികം നീളത്തിൽ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് റോഡിൽ സ്‌പോർട്‌സ് ബൊളിവാർഡ് പദ്ധതി. പടിഞ്ഞാറ് വാദി ഹനീഫയെയും കിഴക്ക് വാദി അൽ സുലൈയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഹരിത പാതകളുടെ ഗ്രിഡിലൂടെ കാൽനടയാത്രക്കാർ, സൈക്ലിസ്റ്റുകൾ, കായികതാരങ്ങൾ, കുതിരസവാരിക്കാർ എന്നിവർക്കായി സുരക്ഷിത പാതയും ഒരുക്കും.

.

പദ്ധതിയിൽ 4.4 ദശലക്ഷം ചതുരശ്ര മീറ്റർ പച്ചപ്പും തുറസ്സായ സ്ഥലങ്ങളും, 50 വരെ മൾട്ടി ഡിസിപ്ലിനറി കായിക സൗകര്യങ്ങളും ഉൾപ്പെടുത്തുന്നുണ്ട്. കൂടാതെ,  3 ദശലക്ഷം ചതുരശ്ര മീറ്ററിൽ കൂടുതൽ നിരവധി നിക്ഷേപ മേഖലകളും ഉണ്ട്. ജീവിതനിലവാരം ഉയർത്തുന്ന സുസ്ഥിരവും പുനരുജ്ജീവിപ്പിക്കുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമായ സൗദി വിഷൻ 2030 ൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ലോകത്തിലെ ആദ്യത്തെ സ്‌പോർട്‌സ് ടവർ സഹായിക്കും. രാജ്യത്തിൻ്റെ അന്തർദേശീയ ലക്ഷ്യങ്ങളെ ഉയർത്തുക മാത്രമല്ല, അടിസ്ഥാന കായിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന ഒരു യഥാർത്ഥ കായിക നവോത്ഥാനംകൂടിയാണിത്.
.
രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ക്രിയാത്മകമായി സ്വാധീനിക്കുകയും അതിൻ്റെ അന്തർദേശീയ നിലവാരം ഉയർത്തുകയും ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുന്ന റിയാദിൻ്റെ ഭാവി നഗര അന്തരീക്ഷത്തിലേക്കുള്ള ഒരു പാലമായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2019 മാർച്ച് 19 ന് സൌദി ഭരണാധികാരി സൽമാൻ രാജാവ് റിയാദിൻ്റെ മെഗാ പ്രോജക്ടുകളിൽ ഒന്നായാണ് സ്‌പോർട്‌സ് ബൊളിവാർഡ് പ്രഖ്യാപിച്ചത്.

.

വീഡിയോ കാണാം..

.

.

Share
error: Content is protected !!