നഴ്സിൻ്റെ വേഷം ധരിച്ച് ആൾമാറാട്ടം; ആശുപത്രികളിൽ കയറിക്കൂടി രോഗികളുടെ സ്വാകര്യത ലംഘിച്ചു, സൗദി പൗരൻ പിടിയിൽ

റിയാദ്: ആരോഗ്യ പ്രവർത്തകൻ ചമഞ്ഞ് ആൾമാറാട്ടം നടത്തിയ സൗദി പൗരനെതിരെ പ്രോസിക്യൂഷൻ നിയമ നടപടികൾ സ്വീകരിച്ചു. ആശുപത്രികളിൽ കയറി രോഗികകളുടെ സ്വകാര്യത ലംഘിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.

.

ആരോഗ്യ മന്ത്രാലയത്തിലെ യൂണിഫോം ധരിച്ച് നഴ്സാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാൾ ആരോഗ്യ പ്രവർത്തകനായി ആൾമാറാട്ടം നടത്തിയത്. വ്യാജ ഐ.ഡി കാർഡ് ഉപയോഗിച്ചായിരുന്നു ഇയാൾ ആശുപത്രിയിൽ കയറി കൂടിയതും രോഗികളുമായി ഇടപഴകി അവരുടെ സ്വാകര്യതകൾ ലംഘിച്ചതും.

.

അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പബ്ലിക് പ്രോസിക്യൂഷൻ കേസ് കോടതിക്ക് കൈമാറുകയും ഇയാൾക്ക് ശക്തമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

.

Share
error: Content is protected !!