സൗദി മരുഭൂമിയിൽ കുവൈത്തി യുവതിയുടെ മൃതദേഹം കണ്ടെത്തി; നാട്ടിലേക്കുള്ള യാത്രക്കിടെ ശൗചാലയത്തിൽ ഉപേക്ഷിച്ചതായി ഭർത്താവ്, കൊല്ലപ്പെട്ടതാകാമെന്ന് സുരക്ഷാ വിഭാഗം
സൗദി മരുഭൂമിയിൽ കുവൈത്തി യുവതിയുടെ മൃതദേഹം കണ്ടെത്തി. ജുബൈൽ ഗവർണറേറ്റിന് വടക്കുള്ള മരുഭൂമിയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനോടൊപ്പം സൗദി അതിർത്തി കടക്കുന്നതിനിടെ യുവതിയെ കാണാതായെന്ന് ഭർത്താവ് പറഞ്ഞു. തുടർന്ന് സൗദി സുരക്ഷാ-കുവൈത്ത് സുരക്ഷാ വകുപ്പുകൾ പരസ്പര സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണ് ജുബൈലിന് വടക്ക് മരുഭൂപ്രദേശത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
.
അതേ സമയം സംഭവത്തെ കുറിച്ച് കുവൈത്തി പത്രം ഇങ്ങിനെ റിപ്പോർട്ട് ചെയ്തു:
‘യുവതി തൻ്റെ ഭർത്താവിനോടൊപ്പം സൌദിയിൽ ആയിരുന്നു. അവർക്കിടയിൽ തർക്കം ഉടലെടുത്തപ്പോൾ ഇരുവരും കുവൈത്തിലേക്ക് മടങ്ങി. യാത്രമധ്യേ യുവതി പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സൗദി പ്രദേശത്തെ ശൗചാലയങ്ങളിലൊന്നിൽ പ്രവേശിച്ചു. ഈ സമയം ഭർത്താവ് അവളെ അവിടെ ഉപേക്ഷിച്ച് കുവൈത്തിലേക്ക് കടന്നുവെന്നും’, കുവൈത്തി പത്രം റിപ്പോർട്ട് ചെയ്തു.
.
എന്നാൽ യുവതി കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ അന്വോഷണം തുടരുകയാണ്.
.