കനത്ത ചൂടിലെ വാഹനപകടങ്ങൾ ഒഴിവാക്കാം; സൗജന്യ കാർ പരിശോധന സേവനം പ്രഖ്യാപിച്ച് പൊലീസ്

യുഎഇയിൽ താപനില ശക്തമായി ഉയർന്നതോടെ വാഹന ഉടമകൾക്ക് സൗജന്യ കാർ പരിശോധന സേവനം പ്രഖ്യാപിച്ച് ദുബായ് പോലീസ്. ചൂട് ശക്തമായി വർധിക്കുന്ന സാഹചര്യത്തിൽ വാഹനഅപകട സാധ്യത വർധിക്കുന്നതിനാലാണ് പുതിയ സേവനം പ്രഖ്യാപിച്ചത്. ചൂട് കാലത്ത് ടയറുകൾ പൊട്ടുന്നത് പതിവാണെങ്കിലും ചിലസമയങ്ങളിൽ തീ പിടുത്തം പോലുള്ള വൻ അപകടങ്ങളും ഉണ്ടാകാൻ സാധ്യത ഏറെയാണ്. അതിനാൽ വാഹനമോടിക്കുന്നവർക്ക് സ്ഥിരമായി കാറുകൾ സർവീസ് ചെയ്യേണ്ടത് അനിവാര്യമാണെന്ന് ദുബായ് പോലീസ് പറഞ്ഞു.

.

എല്ലാ കാറുടമകൾക്കും ഓഗസ്റ്റ് അവസാനം വരെ സൗജന്യ കാർ പരിശോധന സേവനം ലഭിക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. യുഎഇയിൽ ഉടനീളമുള്ള ഓട്ടോപ്രോ സെൻ്ററുകൾ സന്ദർശിച്ച് എല്ലാ സ്വകാര്യ കാർ ഉടമകൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം.

.

AutoPro കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാകുന്ന 10 വാഹന ആരോഗ്യ പരിശോധനകൾ:

  • എസിയും എയർ ഫിൽട്ടറും
  • സീറ്റ് ബെൽറ്റുകളുടെ അവസ്ഥ
  • വൈപ്പർ ബ്ലേഡുകളുടെ അവസ്ഥ
  • വിൻഡ്‌ഷീഡ് വാഷർ ദ്രാവകം
  • റേഡിയേറ്റർ ഹോസുകളുടെ അവസ്ഥ
  • ബാറ്ററിയുടെ ആരോഗ്യം
  • എഞ്ചിൻ ഓയിലും കൂളൻ്റ് ലെവലും
  • ടയറുകളുടെ മർദ്ദവും കണ്ടീഷനും.
  • ഫ്ലൂയിഡ്സ് ലെവവൽ.
  • ലൈറ്റുകൾ

‘സമ്മർ വിത്തൗട്ട് ആക്‌സിഡൻ്റ്‌സ്’ എന്ന കാമ്പയിൻ്റെ ഭാഗമായി ട്രാഫിക് വിഭാഗവുമായി സഹകരിച്ച് ട്രാഫിക് ബോധവൽക്കരണ പ്രവർത്തനങ്ങളും ദുബായ് പോലീസ് ശക്തമാക്കിയിട്ടുണ്ട്.

ടയറുകളുടെ സാധുതയും അവയുടെ കാര്യക്ഷമതയും എങ്ങനെ ഉറപ്പാക്കാമെന്ന് ട്രാഫിക് വിദ്യാഭ്യാസ വകുപ്പിലെ ഒരു ഫീൽഡ് ടീം ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നുണ്ട്. വാഹനാപകടങ്ങൾ ഒഴിവാക്കാനും സുരക്ഷിതരായിരിക്കാനും വാഹനമോടിക്കുന്നവർ നിർബന്ധമായും പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങളും ദുബായ് പോലീസ് പുറപ്പെടുവിച്ചിട്ടു. അത് താഴെ കാണാം.

.

  • വാഹനമോടിക്കുന്നവർ ടയറിൻ്റെ സാധുതയും (കാലാവധി) വൈബ്രേഷനുകളും ഇല്ലെന്ന് ഉറപ്പാക്കണം.
  • വാഹനമോടിക്കുന്നവർ ഇടയ്ക്കിടെ ടയറുകളിൽ വിള്ളലുകളോ, വീക്കം, മുഴ എന്നിവയും ഉണ്ടോ എന്ന് പരിശോധിക്കണം.
  • ഡ്രൈവർമാർ കൃത്യസമയത്ത് തന്നെ എഞ്ചിൻ ഓയിൽ മാറ്റിക്കൊണ്ടിരിക്കണം.
  • വാഹനമോടിക്കുന്നവർ ഫ്ലൂയിഡ് ചോർച്ചയുണ്ടോയെന്ന് പരിശോധിക്കണം.
  • നിരന്തര വാഹന പരിശോധന റോഡിലെ അപകടങ്ങൾ ഒഴിവാക്കാൻ പ്രധാനമാണ്.

കഴിഞ്ഞ വർഷം ടയർ പൊട്ടിയുള്ള 22 ട്രാഫിക് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് ശേഷം ടയറുകളുടെ കാര്യത്തിൽ ശക്തമായ ബോധവൽക്കരണമാണ് ട്രാഫിക് വിഭാഗം നടത്തി വരുന്നത്. 

.

Share
error: Content is protected !!