മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, കയർ നൽകിയിട്ടും രക്ഷിക്കാനായില്ല; ചേളാരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

വടകര: കോട്ടത്തുരുത്തി പുഴയിൽ അഴിമുഖത്തിനു സമീപം മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചേളാരി സ്വദേശി മുഹമ്മദ്‌ ഷാഫിയുടെ (42) മൃതദേഹമാണ് മിനി ഗോവ ബീച്ചിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ എട്ടുമണിക്കാണു ഷാഫി ഒഴുക്കിൽപ്പെട്ടത്. മലപ്പുറം ചേളാരിയിൽനിന്ന് 5 പേരടങ്ങിയ സംഘത്തിനൊപ്പമാണു ഷാഫി ഉണ്ടായിരുന്നത്.

.

മത്സ്യബന്ധനം നടത്തുന്നതിനിടയിൽ വല ആഴ്ന്നു വലിക്കാൻ ശ്രമിക്കുമ്പോഴാണു ഒഴുക്കിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന ആൾ കയർ നൽകി രക്ഷിക്കാൻ  ശ്രമിച്ചെങ്കിലും നടന്നില്ല. തൊട്ടടുത്തുണ്ടായിരുന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികൾ  അടുത്തെത്തുമ്പോഴേക്കും ഷാഫി മുങ്ങിപ്പോയി. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ ഒൻപതോടെ മൃതദേഹം തീരത്തടിഞ്ഞു.
.
Share
error: Content is protected !!