ചാമ്പ്യൻമാർ മുംബൈയിൽ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ റോഡ് ഷോ തുടങ്ങി; സ്നേഹത്താൽ പൊതിഞ്ഞ് ആരാധകർ, ആവേശത്തിരയായി ജനസാഗരം – വീഡിയോ

മുംബൈ: ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനെ സ്‌നേഹവായ്പുകള്‍കൊണ്ട് മൂടി മുംബൈയിലെത്തിയ ആരാധകസഹസ്രം. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത് ശര്‍മയെയും സംഘത്തെയും വലിയ ആഹ്ലാദാരവങ്ങളോടെയാണ് ആരാധകര്‍ വരവേറ്റത്. രോഹിത്, കോലി, ദ്രാവിഡ്, ബുംറ തുടങ്ങി ഓരോരുത്തര്‍ പുറത്തുവരുമ്പോഴും ആരാധകര്‍ വലിയ ആഘോഷപ്രകടനങ്ങള്‍ നടത്തി.

.

.

.

.

വിശ്വകിരീടം നേടിയ ടീമിന് ആശംസകളര്‍പ്പിക്കാന്‍ മഴയെ വകവെക്കാതെ ജനസാഗരമാണ് മുംബൈയില്‍ രൂപപ്പെട്ടത്. മറൈന്‍ ഡ്രൈവ് മുതല്‍ വാംഖഡെ സ്റ്റേഡിയംവരെ ഓപ്പണ്‍ ബസില്‍ വിക്ടറി പരേഡ് നടക്കും. തുടര്‍ന്ന് വാംഖഡെ സ്റ്റേഡിയത്തില്‍ വിജയാഘോഷ പരിപാടികള്‍ നടക്കും. വാംഖഡെ സ്റ്റേഡിയത്തിലേക്ക് സൗജന്യമായി പ്രവേശിക്കാന്‍ ആരാധകര്‍ക്ക് അനുമതിയുണ്ട്.

.

.

.

ട്വന്റി20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ റോഡ് ഷോ മുംബൈ നഗരത്തിൽ തുടങ്ങി. നരിമാൻ പോയിന്റിൽനിന്ന് വാങ്ക‍ഡെ സ്റ്റേഡിയം വരെയാണ് പ്രത്യേകം തയാറാക്കിയ ബസിൽ ലോകകപ്പ് ട്രോഫിയുമായി ഇന്ത്യൻ താരങ്ങൾ‌ സഞ്ചരിക്കുക. വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങേണ്ടിയിരുന്ന ഇന്ത്യൻ താരങ്ങളുടെ വിക്ടറി പരേഡ് രാത്രി 7.45 ഓടെയാണ് ആരംഭിച്ചത്. ടീം സഞ്ചരിക്കുന്ന ബസിനു മുന്നിൽ പൊലീസുകാർ നിരന്നാണ് വാഹനത്തിനു കടന്നുപോകാനുള്ള വഴിയൊരുക്കുന്നത്. ആരാധകർ ടീം ബസിനെ അനുഗമിക്കുന്നു.

.

.

.

റോഡ് ഷോ ആരംഭിച്ചതിനു പിന്നാലെ സീനിയർ താരം വിരാട് കോലി ട്വന്റി20 ലോകകപ്പ് ട്രോഫി ആരാധകരെ ഉയര്‍ത്തിക്കാണിച്ചു. പിന്നീട് ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ചേർ‌ന്ന് വീണ്ടും ആരാധകരെ അഭിവാദ്യം ചെയ്തു. വിജയയാത്രയിൽ മലയാളി താരം സഞ്ജു സാംസണും പങ്കെടുക്കുന്നുണ്ട്. ബസിന്റെ ഒരു വശത്തുനിന്ന് സഞ്ജു ആരാധകരെ കൈ ഉയർത്തിക്കാണിച്ചു

.

.

.

അതിനിടെ, വിശ്വകിരീടം ചൂടിയ ടീമിലെ സീനിയര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും എയര്‍ലൈന്‍ വിസ്താര ആദരം നല്‍കി. ഡല്‍ഹിയില്‍നിന്ന് ഇന്ത്യന്‍ ടീമംഗങ്ങളെയും വഹിച്ച് മുംബൈയിലെത്തിയ വിസ്താര വിമാനത്തിന്റെ നമ്പര്‍ യു.കെ.1845 എന്നതായിരുന്നു. വിരാട് കോലിയുടെ ജഴ്‌സി നമ്പറായ പതിനെട്ടും രോഹിത് ശര്‍മയുടെ ജഴസി നമ്പറായ നാല്‍പ്പത്തഞ്ചും പ്രതിനിധാനം ചെയ്യുന്നു ഇത്.

.

.

 

Share
error: Content is protected !!