മണവാട്ടിമാർക്ക് വിവാഹ വസ്ത്രങ്ങൾ വാങ്ങാൻ പണമില്ലേ? സൗജന്യമായി വിവാഹ വസ്ത്രങ്ങളുടെ വൻ ശേഖരവുമായി കാത്തിരിക്കുന്നു നാസർ തൂത ഡ്രസ് ബാങ്ക് – വീഡിയോ

മലപ്പുറം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളിലെ മണവാട്ടിമാർക്ക് സൗജന്യമായി വിവാഹ വസ്ത്രങ്ങൾ സമ്മാനിക്കുന്ന നാസർ തൂതാ ഡ്രസ്സ് ബാങ്ക് വിജയകരമായ അഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചു.

പുതുമോടിയിലുള്ള വിവാഹ വസ്ത്രങ്ങൾ വാങ്ങാൻ കയ്യിൽ പണമില്ലങ്കിലും ആഘോഷത്തിൻ്റെ പകിട്ട് ഒട്ടും കുറയില്ല. പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടികൾക്കായി മലപ്പുറം ജില്ലയിലെ തൂതയിൽ ഒരു ഡ്രസ്സ് ബാങ്കുണ്ട്. ആർക്കും ഇവിടെയെത്തി വസ്തങ്ങൾ തിരഞ്ഞെടുത്ത് കൊണ്ട് പോകാം. തികച്ചും സൌജന്യം. യാതൊരുവിധ പണച്ചിലവുമില്ല. ജീവകാരുണ്യ പ്രവർത്തകൻ നാസർ തൂതയുടെ നേതൃത്വത്തിലാണ് പെൺകുട്ടികൾക്ക് സൗജന്യ വിവാഹ വസ്ത്രങ്ങളൊരുക്കി കാത്തിരിക്കുന്നത്.

.


.

ഇതിനൊടകം വിവാഹ വസ്ത്രം നൽകി സുമംഗലിമാരാക്കിയത് 700 ഓളം പെൺകുട്ടികളെയാണ്. ജില്ലക്ക് പുറമെ തിരുവനന്തപുരം കാസർക്കോഡ് മംഗലാപുരം വയനാട് കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും. സംസ്ഥാനത്തിന് പുറത്ത് തമിഴ്നാട്, ബാഗ്ലൂർ, മഹാരാഷ്ര തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പെണ്കുട്ടികൾ നാസർ തൂത ഡ്രസ് ബാങ്കിൽ നിന്ന് സമ്മാനിച്ച വസ്ത്രങ്ങൾ അണിഞ്ഞ് മണവാട്ടിമാരായിട്ടുണ്ട്.

.

വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്ക് വിവാഹ ദിനത്തിൽ അണിയാനുള്ള വിവിധ തരത്തിലുള്ള വസ്ത്രങ്ങൾ ഡ്രസ്സ് ബാങ്കിലുണ്ട്.  വ്യത്യസ്ത നിറങ്ങളിലും ഡിസൈനർ മോഡലുമായി ആയിരത്തോളം വിവാഹ വസ്ത്രമാണ് മണവാട്ടിമാരെ കാത്ത് ഇപ്പോഴും ഡ്രസ്സ് ബാങ്കിൽ ഇരിക്കുന്നത്. 5000 മുതൽ 50.000 രൂപ വിലവരെയുള്ള വിവാഹ വസ്ത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.

 

വിവാഹ ദിനത്തിൽ മണിക്കൂറുകൾ മാത്രം ധരിച്ച് പിന്നീട് അലമാരകളിൽ സൂക്ഷിക്കുന്ന വിലയേറിയ തടക്കമുള്ള വിവാഹ വസ്തങ്ങൾ മിക്കവരുടെയും വിടുകളിൽ ഉണ്ടാവും. തൻ്റെ പ്രവർത്തന മേഖല ഉപയോഗിച്ച് സഹായ മനസ്സുള്ളവരിൽ നിന്ന് ഇത്തരം വസ്ത്രങ്ങൾ ശേഖരിച്ച് ഡ്രൈക്ലിൻ ചെയ്ത് ഡ്രസ് ബാങ്ക് വഴി വിതരണം ചെയ്യാൻ സാധിക്കുമെന്ന് മനസ്സിലാക്കിയാണ് ഇത്തരം വ്യത്യസ്ഥമായ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചത്.

വിവാഹ വസ്ത്രങ്ങൾ ആവശ്യമുള്ളവർക്കും, നൽകാൻ താൽപ്യമുള്ളവർക്കും നാസർ തൂതയെ ഈ നമ്പറിൽ ബന്ധപ്പെടാം. +91 9747338823

.

 

Share
error: Content is protected !!