സൗദിയിൽ ജൂൺ മാസത്തിൽ മാത്രം 17,350 സ്വദേശികൾ സ്വകാര്യമേഖലയിൽ നിന്നും ജോലി ഉപേക്ഷിച്ചു; വിദേശികളുടെ എണ്ണത്തിൽ വൻ വർധന

സൗദിയിൽ കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം 17,350 സ്വദേശികൾ സ്വകാര്യമേഖലയിൽ നിന്നും ജോലി ഉപേക്ഷിച്ചതായി നാഷണൽ ലേബർ ഒബ്സർവേറ്ററി (എൻഎൽഒ) പുറത്ത് വിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേ സമയം 56,000 ത്തോളം വിദേശികൾ പുതിയതായി ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. ഇതിൽ അയ്യായിരത്തോളം പേർ വനിതകളാണ്.

മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ 38,600  തൊഴിലാളികളുടെ വർധനവാണ് സ്വകാര്യമേഖലയിൽ ഉണ്ടായിട്ടുള്ളത്. ഇതോടെ സ്വകാര്യ മേഖലയിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 11.4 ദശലക്ഷമായി വർധിച്ചു.

.

ജൂണിൽ 2,340,877 സ്വദേശികളായിരുന്നു സ്വകാര്യ മേഖലയിൽ ജോലി ചെയ്തിരുന്നത്. എന്നാൽ മെയിൽ ഇത് 2,358,227 സൌദികളായി കുറഞ്ഞു. 17,350 സ്വദേശികൾ ജൂണിൽ ജോലി ഉപേക്ഷിച്ചതായി ഇതിൽ നിന്ന് വ്യക്തമാകുന്നു.

മെയ് മാസത്തിൽ 30,800 സൌദി പൗരന്മാർ സ്വകാര്യ മേഖലയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ ജൂണ് മാസത്തിൽ 16,600 സ്വദേശികൾ മാത്രമേ പുതിയതായി ജോലിയിൽ പ്രവേശിച്ചിട്ടുള്ളൂ എന്നും എൻഎൽഒ റിപ്പോർട്ട് വ്യക്തമാക്കുന്നു. ജൂണിൽ 17,350 സ്വദേശികൾ ജോലി ഉപേക്ഷിച്ചതോടൊപ്പം പുതിയതായി ജോലിയിൽ  പ്രവേശിച്ച സ്വദേശികളുടെ എണ്ണത്തിലും വൻ കുറവ് രേഖപ്പെടുത്തി.

 

Share
error: Content is protected !!