സൗദിയിൽ സിംഹത്തിൻ്റെ ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്; രക്ഷപ്പെട്ടത് സിംഹവുമായി ഏറെ നേരം മൽപ്പിടുത്തം നടത്തിയ ശേഷം – വീഡിയോ

സൗദിയിൽ സിംഹത്തിൻ്റെ ആക്രമണത്തിൽ രണ്ട് സ്വദേശി യുവാക്കൾക്ക് പരിക്കേറ്റു. വീട്ടിലെ വളർത്തു സിംഹമാണ് ഉടമയെ ആക്രമിച്ചത്. എന്തോ കാരണത്താൽ പ്രകോപിതനായ സിംഹം ഉടമയുടെ കൈ കടിച്ച് മുറിക്കാൻ ശ്രമിക്കുകയായിരുന്നു. യുവാവിനെ സിംഹം യുവാവിടെ നിലത്തേക്ക് വലിച്ചിട്ടു. യുവാവുമായുള്ള മൽപിടുത്തം തുടരുന്നതിനിടെ ശബ്ദം കേട്ട് ഓടിയെത്തിയ കൂട്ടുകാർ യുവാവിനെ രക്ഷിക്കാനായി സിംഹത്തെ ആക്രമിച്ചു.

എന്നാൽ  ഇതിൽ പ്രകോപിതനായ സിംഹം ആദ്യ യുവാവിൻ്റെ കയ്യിലെ കടി വിടുകയും തന്നെ ആക്രമിച്ച രണ്ടാമത്തെ യുവാവിൻ്റെ കയ്യിൽ കടി മുറുക്കുകയും ചെയ്തു. എന്നാൽ രണ്ടാമത്തെ യുവാവ് മൽപിടുത്തത്തിലൂടെ സിംഹത്തെ കീഴ്പ്പെടുത്തി. പക്ഷേ അപ്പോഴും യുവാവിൻ്റെ കയ്യിലെ കടി വിടാൻ സിംഹം തയ്യാറായില്ല. കയ്യിൽ കിട്ടിയ ഇരുവടികളും മറ്റും ഉപയോഗിച്ച് സിംഹത്തെ ആക്രമിക്കുന്നതും യുവാവിനെ രക്ഷിക്കാൻ ശ്രിക്കുന്നതും പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ കാണാം. സിംഹത്തിൻ്റെ കടിയേറ്റ യുവാക്കൾ പിന്നീട് ചികിത്സ തേടി.
.

.

Share
error: Content is protected !!