കുത്തനെയുള്ള ഇറക്കത്തിൽ തീർഥാടകർ സഞ്ചരിച്ച ബസിൻ്റെ ബ്രേക്ക് നഷ്ടമായി; പിന്തുടർന്ന് സൈന്യവും പോലീസും. ഒഴിവായത് വൻ ദുരന്തം – വീഡിയോ

ശ്രീന​ഗർ: അമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസ് വൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പഞ്ചാബിലെ ഹൊഷിയാപുരിൽനിന്ന് 40 തീർഥാടകരുമായി പോയ ബസിന്റെ ബ്രേക്ക്, ജമ്മുകശ്മീരിലെ റമ്പാൻ ജില്ലയിലെ ദേശീയപാത 44-ൽ വെച്ച് നഷ്ടമാകുകയായിരുന്നു.

.

കുത്തനെയുള്ള ഇറക്കത്തിലാണ് ബ്രേക്ക് തകരാറിലായത്. ഇന്ത്യൻ സൈന്യവും കശ്മീർ പോലീസും നടത്തിയ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ബ്രേക്ക് നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടതോടെ സൈനിക ഉദ്യോ​ഗസ്ഥരും പോലീസുകാരും ബസിനുപിറകെ വാഹനങ്ങളിൽ എത്തി ടയറുകളുടെ അടിയിൽ കല്ലുകളും മറ്റും വെക്കുകയായിരുന്നു.

.

ബ്രേക്ക് നഷ്ടമായെന്ന് അറിഞ്ഞതോടെ യാത്രക്കാരിൽ ചിലർ ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് പുറത്തേക്ക് ചാടുകയും ചെയ്തു. പത്ത് പേർക്ക് പരിക്കേറ്റെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നു.

.

.

Share
error: Content is protected !!