ഹാഥ്‌റസ് ദുരന്തത്തിന് ശേഷം ആൾ ദൈവം മുങ്ങി: ‘ബാബയുടെ കാലിനടിയിലെ മണ്ണു ശേഖരിക്കാൻ തിരക്കുകൂട്ടി; പങ്കെടുത്തവരിൽ ഉന്നതരും – വീഡിയോ

ഹാഥ്റസ്: ഉത്തർപ്രദേശിലെ ഹാഥ്‌റസ് ജില്ലയിൽ തിക്കിലും തിരക്കിലുംപെട്ട് മരണം 116 ആയി. ഇതിൽ 110 പേർ സ്ത്രീകളെന്നാണ് റിപ്പോർട്ട്. 5 കുട്ടികളുമുണ്ട്. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. സ്വയം പ്രഖ്യാപിത ആൾദൈവമായ ഭോലെ ബാബ ഫുലരി ഗ്രാമത്തിൽ ചൊവ്വാഴ്ച നടത്തിയ സത്സംഗത്തിനിടെയാണ് അപകടം.

.

മതപ്രഭാഷണം അവസാനിപ്പിച്ചു മടങ്ങുകയായിരുന്ന ഗുരു ഭോലെ ബാബയുടെ കാലിനടിയിലെ മണ്ണു ശേഖരിക്കാൻ അനുയായികൾ തിരക്കുകൂട്ടിയതാണു ഹാഥ്റസിൽ വൻ അപകടത്തിനു വഴിയൊരുക്കിയത്.  അനുവദിച്ചതിലധികം ആളുകളെ പങ്കെടുപ്പിച്ചതിനു പ്രഭാഷകൻ ഭോലെ ബാബയ്ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

.

ആൾ ദൈവത്തിൻ്റെ വാഹനവ്യൂഹം കടന്ന് പോകുന്ന ദൃശ്യം

.

അതേസമയം അപകടത്തിന് പിന്നാലെ ഭോലെയെ കാണാനില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 3.30-ഓടെയാണ് സംഭവം ഉണ്ടാകുന്നത്. ഈ സമയത്ത് ഇയാൾ സംഭവ സ്ഥലത്ത് നിന്ന് പോയതാണ്. എന്നാൽ പിന്നീട് ഇയാൾ തന്റെ ആശ്രമത്തിലും എത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ എഫ്.ഐ.ആർ. രേഖപ്പെടുത്തിയെങ്കിലും പരിപാടിയുടെ മുഖ്യ ആളായ ഭോലെ ബാബയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദുസ്ഥാൻ ടൈംസിലെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

.


.

ഐപിസി 105, 110, 126 (2), 223, 238 വകുപ്പുകൾ പ്രകാരം പരിപാടിയുടെ തലവൻ ദേവ്ദാസ് മധുകറിനെതിരേയും സംഘാടകർക്കെതിരേയും ചില വ്യക്തികൾക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. യഥാർത്ഥത്തിൽ എത്ര പേർ ഇവിടെ ഒത്തുകൂടി എന്ന വിവരം സംഘാടകർ മറച്ചുവെക്കുന്നുവെന്നാണ് വിവരം.

സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഭോലെയ്ക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പോലും അനുയായികൾ ഉണ്ടാിയരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. പരിപാടി വീക്ഷിക്കാൻ ഉത്തർപ്രദേശിന് പുറത്ത് നിന്നും ആളുകൾ എത്താറുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ വിവിധയിടങ്ങളിൽ നിന്ന് ആളുകൾ എത്തിയിരുന്നു.

.

.

ഹാഥ്റസ് ജില്ലയിലെ സിക്കന്ദ്രറാവു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുല്‍റായ്ക്കടുത്ത് കാൺപുർ – കൊൽക്കത്ത ഹൈവേയിലായിരുന്നു ദുരന്തം. റോഡിന് ഇടതുവശത്തുള്ള വയലിനു സമീപത്താണു പ്രഭാഷണത്തിനു വേദി ഒരുക്കിയത്. 60,000 പേര്‍ക്കു മാത്രം അനുമതി ഉണ്ടായിരുന്നിടത്തു രണ്ടര ലക്ഷത്തോളം ആളുകള്‍ എത്തി. അത്രയും പേരെ നിയന്ത്രിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല. തലേ ദിവസം മഴ പെയ്തിരുന്നതിനാൽ വയലില്‍ വഴുക്കൽ ഉണ്ടായിരുന്നു.

.

പ്രഭാഷണം കഴിഞ്ഞു മടങ്ങിയ ബാബയുടെ കാൽപാദത്തിനടിയിലെ മണ്ണു ശേഖരിക്കാൻ ആളുകൾ ധൃതി കൂട്ടുകയും കൂട്ടമായി വയലിലെ ചളിയിലേക്കു മറിഞ്ഞു വീഴുകയുമായിരുന്നു. ഇതിനിടയ്ക്കു പ്രഭാഷകനു കടന്നുപോകാനായി സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ആളുകളെ തള്ളിമാറ്റിയതായും ദൃക്സാക്ഷികള്‍ പറഞ്ഞു. വീണുപോയ ആളുകൾക്ക് എഴുന്നേറ്റു മാറാനായില്ല. തിരക്കു വർധിച്ചതോടെ ശ്വാസം കിട്ടാതായതായും കണ്ടുനിന്ന ചിലർക്ക് ഹൃദയാഘാതം സംഭവിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

.

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഉടനെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും എത്തി. രണ്ടര ലക്ഷത്തോളം ആളുകളെ നിയന്ത്രിക്കാനോ രക്ഷാപ്രവര്‍ത്തനം നടത്താനോ വേണ്ടത്ര സേന ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നില്ലെന്നു രക്ഷപ്പെട്ടവര്‍ ആരോപിച്ചു.

.

ഉത്തർപ്രദേശിലെ ബഹദൂർ നഗരി ഗ്രാമത്തിൽ കർഷക കുടുംബത്തിലാണ് സ്വയം പ്രഖ്യാപിത ആൾദൈവമായ ഭോലെ ബാബയുടെ ജനനം. സൂരജ് പാൽ എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. രണ്ടു സഹോദരങ്ങളുണ്ട്. ഗ്രാമത്തിൽ നിന്ന് തന്നെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ ഇയാൾ ഉത്തർപ്രദേശ് പോലീസിൽ ലോക്കൽ ഇന്റലിജൻസ് യൂണിറ്റിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. കോളേജ് പഠനത്തിന് ശേഷം ഇന്റലിജൻസിൽ ജോലി ചെയ്ത ഇയാൾ പിന്നീട് ആത്മീയതയിലേക്ക് തിരിയുകയായിരുന്നുവെന്നാണ് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നത്.

.

ജോലി ഉപേക്ഷിച്ച് നാരായൺ സാകർ ഹരി എന്ന പേര് സ്വീകരിച്ച് 1999-ലാണ് ഇയാൾ ആത്മീയതിലേക്ക് തിരിയുന്നത്. കൂടെ ഇയാളുടെ ഭാര്യ പ്രേം ബാട്ടിയും ഉണ്ടായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നത്. വെള്ളക്കുപ്പായവും ടൈയും ആയിരുന്നു ഇയാളുടെ സ്ഥിര വേഷം. കൂടുതലായും കുർത്തയിലായിരുന്നു ഇയാൾ കാണപ്പെട്ടിരുന്നത്.

ദൈവത്തിൽ നിന്ന് നേരിട്ട് തനിക്ക് ശക്തി ലഭിച്ചുവെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. എം.എൽ.എമാർ എം.പിമാർ അടക്കം ഇയാളുടെ പരിപാടിയിൽ പങ്കെടുക്കാറുണ്ടായിരുന്നുവെന്നാണ് വിവരം.

.

Share
error: Content is protected !!