ഉത്തര്‍പ്രദേശില്‍ മതപരിപാടിക്കിടെ വൻ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് 107 പേര്‍ മരിച്ചു – വീഡിയോ

ഉത്തര്‍പ്രദേശില്‍ ഭോലെ ബാബയുടെ സത്സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 120 കവിഞ്ഞു. ഹത്രാസ് ജില്ലയിലെ സിക്കന്ദ്രറാവു പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഫുല്‍റായ് ഗ്രാമത്തില്‍ നടന്ന സത്സംഗത്തിലാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ അധികവും സ്ത്രീകളാണെന്ന് ഇറ്റാവ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉമേഷ് കുമാര്‍ ത്രിപാഠി പറഞ്ഞു.

നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. അറുപതോളം പേരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിയിട്ടുണ്ടെന്നും പരിക്കേറ്റവരെ ഇപ്പോഴും കൊണ്ടുവരികയാണെന്നും ജില്ലാ കളക്ടര്‍ അഭിഷേക് കുമാര്‍ പറഞ്ഞു.

 

.

.

.

.

മരിച്ചവരില്‍ കൂടുതല്‍ സ്ത്രീകളാണുള്ളത്. കുട്ടികളും ഉള്‍പ്പെടുന്നു. ഹാഥ്‌റസ് ജില്ലയിലെ സിക്കന്ദ്ര റാവു പ്രദേശത്തുള്ള രതി ഭാന്‍പൂര്‍ ഗ്രാമത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൂടാരത്തില്‍ ഒരു മതപ്രഭാഷകന്‍ തന്റെ അനുയായികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സംഭവം.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനും തുടര്‍ നടപടികള്‍ക്കുമായി ഇറ്റാവ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. രതിഭാന്‍പൂരിലാണ് ശിവന്റെ സത്സംഗം നടന്നത്. പരിപാടി അവസാനിക്കുന്ന സമയത്താണ് തിക്കും തിരക്കും അനുഭവപ്പെട്ടത്.

.

.

.

പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച് സത്സംഗം നടന്ന സ്ഥലത്ത് ആളുകള്‍ തിങ്ങിനിറഞ്ഞത് അസ്വസ്ഥതയ്ക്കും ശ്വാസംമുട്ടലിനും കാരണമായിരുന്നു. ഇതേത്തുടര്‍ന്ന് ആളുകള്‍ ഓടാന്‍ തുടങ്ങിയതോടെ തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു. പരിപാടിക്കിടെ ഉയര്‍ന്ന ചൂടും അനുഭവപ്പെട്ടിരുന്നു. ഇതും അപകടത്തിന്റെ ആഘാതം കൂട്ടിയിട്ടുണ്ട്.

.

.

.

‘മതപ്രഭാഷകനായ ഭോലെ ബാബയുടെ സത്സംഗമായിരുന്നു. ചൊവ്വാഴ്ച ഉച്ചയക്കുശേഷം ഇറ്റാവ, ഹത്രാസ് ജില്ലയുടെ അതിര്‍ത്തിയിലുള്ള സ്ഥലത്ത് ഒത്തുകൂടുന്നതിന് താല്‍ക്കാലിക അനുമതി നല്‍കിയിരുന്നതായി’ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശലഭ് മത്തൂര്‍ പറഞ്ഞു. പരിപാടി അവസാനിക്കാന്‍ സമയമായപ്പോഴാണ് തിക്കും തിരക്കും അനുഭവപ്പെട്ടതെന്നും എല്ലാവരും സ്ഥലം വിടാന്‍ തിരക്ക് കൂട്ടുകയായിരുന്നെന്നും രക്ഷപ്പെട്ടവരില്‍ ഒരാള്‍ പറഞ്ഞു.

.

.

‘സംഭവസമയത്ത് അനുയായികളുടെ വന്‍ ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. പുറത്തേക്ക് പോകാന്‍ മറ്റ് മാര്‍ഗങ്ങളുണ്ടായില്ല. ഒന്നിനു പിറകേ ഒന്നായി എല്ലാവരും വീഴുകയായിരുന്നു. പുറത്തേക്ക് ഇറങ്ങാനൊരുങ്ങിയപ്പോള്‍ അവിടെ മോട്ടോര്‍സൈക്കിളുകള്‍ പാര്‍ക്ക് ചെയ്തതു കാരണം അതിന് സാധിച്ചില്ല. കുറേ പേര്‍ക്ക് ബോധം നഷ്ടമായി. കുറച്ചധികം പേര്‍ മരണപ്പെട്ടു’- അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരാള്‍ പറയുന്നു.

.

സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുന്നതി് സമിതി രൂപീകരിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

.

ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍, ശവപ്പറമ്പായി ആശുപത്രി; ഹാഥ്‌റസില്‍ ഹൃദയഭേദകമായ കാഴ്ചകൾ, ദുരന്തത്തിനിരയായത് സ്വയം പ്രഖ്യാപിത ആൾദൈവത്തിൻ്റെ പ്രഭാഷണത്തിനെത്തിയവർ – വീഡിയോ

Share
error: Content is protected !!