ഹൗസ് ഡ്രൈവർമാരുൾപ്പെടെ എല്ലാ വീട്ടുജോലിക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് ഇന്ന് മുതൽ നിർബന്ധമാക്കി; തൊഴിലാളികൾക്ക് ഇനി മികച്ച ആരോഗ്യ പരിചരണം

സൗദിയിൽ ഹൗസ് ഡ്രൈവർമാരുൾപ്പെടെ എല്ലാ വീട്ടുജോലിക്കാർക്കും നിർബന്ധിത ആരോഗ്യ ഇൻഷൂറൻസ് ഇന്ന് മുതൽ പ്രാബല്യത്തിലായി. ഒരു സ്പോണ്സർക്ക് കീഴിൽ നാലോ അതിലധികമോ തൊഴിലാളികളുണ്ടെങ്കിൽ, ആ തൊഴിലാളികൾക്ക് നിർബന്ധമായും ആരോഗ്യ ഇൻഷൂറൻസ് പോളിസി എടുക്കണമെന്നും, അത് തൊഴിലുടമയുടെ നിർബന്ധ ബാധ്യതയാണെന്നും കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസും ഇൻഷുറൻസ് അതോറിറ്റിയും അറിയിച്ചു.
.

എല്ലാ വീട്ടുതൊഴിലാളികൾക്കും പൂർണ്ണ മെഡിക്കൽ പരിചരണവും പ്രതിരോധവും നേടാൻ പ്രാപ്തരാക്കുന്നതിനും നീതിയും സുതാര്യതയും ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഇൻഷൂറൻസ് പോളിസി നിർബന്ധമാക്കിയത്.

ഗാർഹിക തൊഴിലാളികളുടെ ഇൻഷുറൻസ് പോളിസിയിൽ പ്രാഥമിക പരിചരണം, പൊതുജനാരോഗ്യം, അടിയന്തിര കേസുകൾ എന്നിവയും ഉൾപ്പെടും. ചികിത്സ തേടുന്ന തൊഴിലാളികൾ ചിലവിൻ്റെ നിശ്ചിത ശതമാനം അടക്കേണ്ടതില്ല. ഡോക്ടറെ സന്ദർശിക്കുന്നതിനോ ചികിത്സ തേടുന്നതിനോ പരിധി നിശ്ചയിച്ചിട്ടില്ല. കൂടാതെ അടിയന്തര ചികിത്സ, പ്രതിരോധ കുത്തിവയ്പ്പുകൾ, പരിശോധനകൾ എന്നിവ ഉൾപ്പെടെ എല്ലാ മെഡിക്കൽ ചികിത്സയും പരിചരണവും യഥേഷ്ടം  ലഭിക്കുമെന്നും  കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് ഔദ്യോഗിക വക്താവ് ഇമാൻ അൽ താരിഖി വിശദീകരിച്ചു.

.

Share
error: Content is protected !!