ഭാരതീയ ന്യായസംഹിത പ്രകാരം സംസ്ഥാനത്തെ ആദ്യകേസ് കൊണ്ടോട്ടിയിൽ

മലപ്പുറം: പുതുതായി നിലവില്‍വന്ന ഭാരതീയ ന്യായസംഹിത(ബി.എന്‍.എസ്) പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ്.ഐ.ആര്‍. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. ജൂലായ് ഒന്നാം തീയതി പുലര്‍ച്ചെ 12:20-നാണ് രാജ്യത്തെ പുതിയ ക്രിമിനല്‍ നിയമപ്രകാരം സംസ്ഥാനത്തെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.

.

അശ്രദ്ധമായും മനുഷ്യജീവന് അപകടംവരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് കൊണ്ടോട്ടി പോലീസ് സ്വമേധയയാണ് കേസെടുത്തത്. കര്‍ണാടക മടിക്കേരി സ്വദേശി മുഹമ്മദ് ഷാഫിക്കെതിരേയാണ് കേസെടുത്തതെന്ന് കൊണ്ടോട്ടി പോലീസ് പറഞ്ഞു. ഇരുചക്രവാഹനത്തില്‍ ഹെല്‍മെറ്റില്ലാത മൂന്നുപേരുമായി യാത്രചെയ്തതിനാണ് ഇയാളെ പോലീസ് പിടികൂടിയത്.

.

ഭാരതീയ ന്യായസംഹിത 2023-ലെ 281-ാം വകുപ്പ്, മോട്ടോര്‍ വാഹനനിയമത്തിലെ 194 ഡി വകുപ്പുകളും ചുമത്തിയാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതുതായി നിലവില്‍വന്ന ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്.ഐ.ആര്‍. തയ്യാറാക്കിയതെന്നും പോലീസ് അറിയിച്ചു.

.

Share
error: Content is protected !!