‘സംഭവസമയം മുത്തച്ഛൻ വെയിറ്റിങ് ഷെഡ്ഡിൽ, CCTV ദൃശ്യം തെളിവ്’; കുട്ടിയുടെ ദേഹത്ത് തിളച്ച ചായ ഒഴിച്ച കേസിൽ വഴിത്തിരിവ്

തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്ന് വയസ്സുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ വഴിത്തിരിവ്. സംശയത്തിന്‍റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മുത്തച്ഛനെ വെള്ളിയാഴ്ച വൈകീട്ടോടെ വിട്ടയച്ചു. മുത്തച്ഛനായ മണ്ണന്തല സ്വദേശി ഉത്തമൻ സംഭവസമയം സമീപത്തെ വെയിറ്റിങ്​ ഷെഡിൽ ഇരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന്​ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ്​ ഇയാളെ വെറുതെവിട്ടത്. കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനാണ്​ ഇദ്ദേഹം. നേരത്തെ  മുത്തച്ഛൻ കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നു കുട്ടിയുടെ അച്ഛൻ അഭിജിത് പറഞ്ഞിരുന്നു. ചൈൽഡ് ലൈൻ വഴി പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും അഭിജിത് ആരോപിച്ചിരുന്നു.

.

ഇതോടെ കുട്ടിയുടെ ദേഹത്ത് തിളച്ച ചായ അബദ്ധത്തിൽ വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് അറിയിച്ചു. ഗുരുതര പരിക്കേറ്റ കുട്ടി എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ നിന്ന് അറിയത്തിനെ തുടര്‍ന്നാണ്​ പൊലീസ്​ സംഭവസ്ഥലത്തെത്തിയത്. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഈ മാസം 24നായിരുന്നു സംഭവം നടന്നത്. ജോലിക്ക് പോയതിനാൽ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏൽപ്പിക്കുകയായിരുന്നു.

.

Share
error: Content is protected !!