സൗദിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി – വീഡിയോ
സൗദിയിൽ ഭൂചലനം രേഖപ്പെടുത്തിയതായി സൗദി ജിയോളജിക്കൽ സർ വേ ഔദ്യോഗിക വക്താവ് താരിഖ് അബുൽ ഖൈൽ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12.03 ന് ഹായിൽ മേഖലയിലെ അൽ-ഷാനാന് കിഴക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ആളപായമോ നാശനഷടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സാഹചര്യം ആശ്വാസകരമാണെന്നും നേരിയ ഭൂചനമാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
.
شاهد.. فيديو متداول للهزة الأرضية التي حدثت ظهر اليوم الجمعة شرق محافظة #الشنان في منطقة #حائل pic.twitter.com/66En7wFqqy
— العربية السعودية (@AlArabiya_KSA) June 28, 2024