ശക്തമായ മഴ: ഡൽഹിയിലും മധ്യപ്രദേശിലും വിമാനത്താവളത്തിലെ മേൽക്കൂര തകർന്ന് 2 പേർ മരിച്ചു; സർവീസുകൾ താൽക്കാലികമായി നിർത്തി – വീഡിയോ
മാസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിന്റെ മേൽക്കൂരയാണ് തകർന്നത്.
.
ഡൽഹിയിലും മധ്യപ്രദേശിലും ശക്തമായ മഴയിൽ വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്നുവീണു. ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണ് സംഭവത്തിൽ രണ്ടു മരണം റിപ്പോർട്ട് ചെയ്തു. 8 പേർക്കു പരുക്കേറ്റു.
.
കനത്ത മഴയെത്തുടർന്ന് ഡിപ്പാർച്ചർ ടെർമിനൽ ഒന്നിലെ മേൽക്കൂരയാണു തകർന്ന് കാറുകൾക്കുമേൽ പതിച്ചത്. മരിച്ചവരിൽ ഒരാൾ ടാക്സി ഡ്രൈവറാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. ടെർമിനലിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ടെർമിനൽ 2, ടെർമിനൽ 3 എന്നിവിടങ്ങളിലായി പ്രവർത്തനം തുടരും.
.
ടെർമിനൽ ഒന്നിൽനിന്ന് പുറപ്പെടുന്ന വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കി. ഇൻഡിഗോ, സ്പൈസ്ജെറ്റ് വിമാനങ്ങളുടെ എല്ലാ സർവീസുകളും ഉച്ചയ്ക്ക് രണ്ടുവരെയാണു റദ്ദാക്കിയത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണു സംഭവം. മേൽക്കൂരയിലെ ഷീറ്റുകളും അതു താങ്ങിനിർത്തിയിരുന്ന തൂണുകളുമാണു നിലംപൊത്തിയത്. ഒട്ടേറെ കാറുകൾക്കു കേടുപാടുകളുണ്ടായി. സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്തുന്നതായി വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിൻജാരാപു പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 3 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് വ്യോമയാന മന്ത്രി പ്രഖ്യാപിച്ചു.
.
സുരക്ഷയുടെ ഭാഗമായി ചെക്ക് ഇൻ കൗണ്ടറുകളും അടച്ചതായി ഡൽഹി വിമാനത്താവള വക്താവ് അറിയിച്ചു. ആഭ്യന്തര സർവീസുകളാണ് ടെർമിനൽ ഒന്നിൽ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞദിവസം മുതൽ ഡൽഹിയിൽ കനത്ത മഴയാണ് ലഭിക്കുന്നത്. 24 മണിക്കൂറിനിടെ 228.1 മില്ലിമീറ്റർ മഴ പെയ്തു. ശക്തമായ മഴയില്‍ നോയിഡ, ആർ.കെ.പുരം, മോത്തിനഗര്‍ തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
.
#WATCH | "A roof collapsed at Terminal-1 of Delhi airport. 3 fire tenders were rushed to the spot", says an official from Delhi Fire Services
(Video source – Delhi Fire Services) pic.twitter.com/qdRiSFrctv
— ANI (@ANI) June 28, 2024
.
മധ്യപ്രദേശിലെ ജബൽപൂരിലും വിമാനത്താവളത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു. അപകടത്തിൽ നിന്നും തലനാരിഴക്കാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്. ഇവർ എയർപോർട്ടിലേക്ക് വന്ന കാർ അപകടത്തിൽ തകർന്നു. മാസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിന്റെ മേൽക്കൂരയാണ് തകർന്നത്.
.
ആദ്യ മഴയിൽ തന്നെ വെള്ളം കുത്തിയൊലിച്ച് എത്തിയതോടെ വിമാനത്താവളത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകരുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് വിമാനത്തിന്റെ മേൽക്കൂര തകർന്നത്. പുതിയ ടെർമിനൽ ബിൽഡിങ്ങിന് മുമ്പിലുള്ള മേൽക്കൂരയാണ് കഴിഞ്ഞ ദിവസം തകർന്നതെന്ന് എയർപോർട്ട് ഡയറക്ടർ രാജീവ് രത്തൻ പാണ്ഡേ്യ അറിയിച്ചു. പെട്ടെന്ന് ശക്തിയായി വെള്ളമെത്തിയതാണ് മേൽക്കൂര തകരാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. മേൽക്കൂരക്ക് അടിയിലുണ്ടായിരുന്ന കാറിന് സാരമായ കേടുപാട് സംഭവിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
.
The roof of the Dumna Airport in Jabalpur, which was renovated at a cost of around Rs 450 crore and inaugurated by PM Narendra Modi on 10 March 2024, could not last the first rain.
A major part of the roof collapsed on the parked car of an Income-Tax official, leaving it… pic.twitter.com/H0RDZxtxfC
— Mahua Moitra Fans (@MahuaMoitraFans) June 27, 2024
.